HomeNewsMeetingFelicitationകറുത്തദിനത്തിന്റെ ഓർമ്മയ്ക്ക് എഴുപതാണ്ട്; നിലമ്പൂർ ആയിശയെ ആദരിച്ചു കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി

കറുത്തദിനത്തിന്റെ ഓർമ്മയ്ക്ക് എഴുപതാണ്ട്; നിലമ്പൂർ ആയിശയെ ആദരിച്ചു കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി

krmu-nilambur-ayisha

കറുത്തദിനത്തിന്റെ ഓർമ്മയ്ക്ക് എഴുപതാണ്ട്; നിലമ്പൂർ ആയിശയെ ആദരിച്ചു കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി

വളാഞ്ചേരി: നാടകജീവിതത്തിലെ കറുത്തദിനത്തിന്റെ ഓർമ്മയ്ക്ക് എഴുപതാണ്ട് പിന്നിട്ട നിലമ്പൂർ ആയിശക്ക് ആദരമൊരുക്കി കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി. മഞ്ചേരിയിലെ നാടക വേദിയിൽ വെച്ച് യാഥാസ്ഥിതികരായവർ അയിഷയെ വെടി വെക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് അന്നവർ രക്ഷപ്പെട്ടത്. അതിൻ്റെ എഴുപതാം വാർഷിക ദിനമായ ഏപ്രിൽ 20ന് കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി അവരെ വീട്ടിലെത്തി ആദരിച്ചത്. കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് മുനവ്വർ വളാഞ്ചേരി ഉപഹാരം കൈമാറി, മൊമെൻ്റോ സംസ്ഥാന സമിതി അംഗം നാസർ ഇരിമ്പിളിയവും, പൊന്നാടയണിയിക്കൽ ജില്ലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത് എന്നിവർ നിർവ്വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഹസ്ന യഹ്യ, കെ.ആർ.എം.യു മലപ്പുറം ജില്ലാ രക്ഷാധികാരി നിസാർ പാലക്കൽ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!