HomeNewsInitiativesDonationഅഞ്ച് ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ല കമ്മിറ്റി

അഞ്ച് ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ല കമ്മിറ്റി

kpsta-kuttippuram-covid

അഞ്ച് ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ല കമ്മിറ്റി

വളാഞ്ചേരി:കുറ്റിപ്പുറം ഉപ ജില്ലയിലെ കെ.പി.എസ്.ടിയുടെ 5 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി. സംസ്ഥാന കമ്മിറ്റി നൽകുന്ന മൂന്നു കോടി രൂപയുടെ ഗുരു സ്പർശം രണ്ടാംഘട്ട കോവിഡ് സഹായ പദ്ധതിയുടെ ഭാഗമായാണിത്. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി കൊണ്ട് ഉപജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ചു.
kpsta-kuttippuram-covid
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് എ പി ആസാദ് , മോഹനൻ സി.പി,ഷഫീഖ് വി.കെ, എ.പി നാരയണൻ , ടി വി രഘുനാഥ്, ബെന്നി തോമസ്, ഷഹനാസ് , മൻസൂർ, രാമകൃഷ്ണൻ, അബൂബക്കർ ,ഷാഹുൽ ഹമീദ് , ധനേഷ് പി , മൻസൂർ, യഹ്‌യ , ആയിഷ ചിറ്റത്ത്, പി.സി.എ നൂർ, റിംഷാനി, ഡോ. ആലിയാമു എന്നിവർ സംബന്ധിച്ചു.
ഹെൽത്ത് സെൻററുകൾക്ക് 35,000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ, ശമ്പളമില്ലാതെ ദുരിതത്തിലായ പ്രീ പ്രൈമറി അധ്യാപകർക്ക് സഹായധനം, ബുദ്ധിമുട്ടനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ, പൊതിച്ചോറുകളുടെ വിതരണം, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള മരുന്നുകളുടെ വിതരണം, അണുനശീകരണ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികളാണ് ഉപജില്ലയിൽ അധ്യാപക കൂട്ടായ്മയിൽ നടപ്പിലാക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!