HomeNewsInitiativesDonationകുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ളവർക്ക് ഭക്ഷ്യ കൂപ്പൺ നൽകി കെ.പി.എസ്.ടി.എ

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ളവർക്ക് ഭക്ഷ്യ കൂപ്പൺ നൽകി കെ.പി.എസ്.ടി.എ

kpsta-gurusparsham-kuttippuram

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ളവർക്ക് ഭക്ഷ്യ കൂപ്പൺ നൽകി കെ.പി.എസ്.ടി.എ

കുറ്റിപ്പുറം: കെ.പി.എസ്.ടി.എ ഒരുക്കിയ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ള മുഴുവൻ പേർക്കും ഒരു ആഴ്ചത്തേക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷ്യ കൂപ്പൺ നൽകി. ഒറ്റപ്പെട്ടവരും അർഹതപ്പെട്ടവരുമായവർക്കും ട്രാൻസ്ജെൻ്റർ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ഭക്ഷ്യ കിറ്റ് നൽകി. കൂടാതെ എല്ലാ വാർഡിലെയും ആർ.ആർ.ടി വളണ്ടിയർമാർക്ക് മാസ്ക്ക്, സാനിറ്റൈസർ ബ്ലീച്ചിങ് പൗഡർ അടങ്ങിയ മെഡിക്കൽ കിറ്റ് എന്നിവയും നൽകി. ഗുരുസ്പർശം പദ്ധതിയുടെ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി നിർവ്വഹിച്ചു.
kpsta-gurusparsham-kuttippuram
കെ.പി.എസ്.ടി.എ കുറ്റിപ്പുറം ബ്രാഞ്ച് പ്രസിഡന്റ് ജലീൽ മാസ്റ്റർ അധ്യക്ഷനായി. കെ.പി.എസ്.ടി.എ തിരൂർ വിദ്യഭ്യാസ ജില്ല പ്രസിഡന്റ് ബെന്നി തോമസ് ഗുരുസ്പർശം പദ്ധതി വിശദീകരണം നടത്തി. ഭക്ഷ്യ കിറ്റ് വിതരണം വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖും ആർ.ആർ.ടികൾക്കുള്ള കൊവിഡ് പ്രതിരോധ കിറ്റ് വിതരണം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റിസയും നിർവഹിച്ചു. എം.വി വേലായുധൻ, പ്രവീൺ പാഴൂർ, കെ.പി മിസ്രിയ, സിദ്ധിഖ് പാഴൂർ, പ്രശാന്തിനി സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!