HomeNewsDevelopmentsആറുവരിപ്പാത നിർമാണം : കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി

ആറുവരിപ്പാത നിർമാണം : കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി

kuttippuram-bridge

ആറുവരിപ്പാത നിർമാണം : കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി

കുറ്റിപ്പുറം: ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പില്ലറുകളുടെ വശങ്ങളിലെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി. തിങ്കളാഴ്ച രാവിലെയാണ് ആദ്യ ബീമ് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിച്ചത്. 500 മീറ്റർ നീളം വരുന്ന പാലത്തിന് 32 മീറ്ററാണ് വീതി. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി ഒന്നരമീറ്റർ വീതിയിൽ രണ്ടു നടപ്പാതകളും നിർമിക്കും. 28 പില്ലറുകളാണ് പാലത്തിന് ആകെ ഉള്ളത് . ഇതിൽ മിനിപമ്പ ഭാഗത്തുള്ള ആറ് പില്ലറുകൾ കൂടി നിർമിക്കാനുണ്ട്. അതിന്റെ നിർമാണം നടന്നു വരുകയാണ്.
kuttippuram-bridge
28 പില്ലറുകളിലായി 140 ബീമുകളാണ് സ്ഥാപിക്കാനുള്ളത്. കുറ്റിപ്പുറം ഹൈവേ ജങ്ഷനു സമീപത്താണ് ബീമുകളുടെ നിർമാണം നടക്കുന്നത്. തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയും ദേശീയ പാത 66-ഉം സംഗമിക്കുന്ന മിനിപമ്പയിൽ പരസ്പരം വാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നു പോകുന്നതിനായി മേൽപ്പാലം നിർമിക്കും. ശബരിമല തീർത്ഥാടനകാലം കഴിഞ്ഞാൽ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിക്കും. നിലവിലുള്ള പാലം കുറ്റിപ്പുറം ടൗണിലേക്കും തിരൂർ റോഡിലേക്കുമുള്ള സർവീസ് റോഡായി നിലനിർത്തുകയും ചെയ്യും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!