HomeNewsPublic Issueമുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹമായി ഉള്‍പ്പെട്ടവര്‍ ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കണം:ജില്ലാ കളക്ടര്‍

മുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹമായി ഉള്‍പ്പെട്ടവര്‍ ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കണം:ജില്ലാ കളക്ടര്‍

ration-card

മുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹമായി ഉള്‍പ്പെട്ടവര്‍ ഒഴിവാക്കുന്നതിന് അപേക്ഷ നല്‍കണം:ജില്ലാ കളക്ടര്‍

മലപ്പുറം: മുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹമായി ഉള്‍പ്പെട്ടവര്‍ താലൂക്ക് സപ്ലൈഓഫീസറെ സമീപിച്ച് ഒഴിവാക്കുന്നതിന് അപേക്ഷനല്‍കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
വിവരങ്ങള്‍ ഒളിപ്പിച്ചുവെച്ച് ആനുകൂല്യം പറ്റുന്നവര്‍ക്കെതിരെ പ്രോസിക്ക്യൂഷന്‍ നടപടി സ്വീകരിക്കും. 1000 ചതുരശ്രയടിയോ അതിലധികമോ വിസ്തീര്‍ണമുള്ള വീട്, കുടുംബത്തിന് ഒരേക്കറില്‍ കൂടുതല്‍ വസ്തു (പട്ടികവര്‍ഗക്കാര്‍ക്ക് ബാധകമല്ല), 600 സി.സിക്കുമുകളില്‍ നാലുചക്രവാഹനം (ഓട്ടോറിക്ഷയ്ക്ക് ബാധകമല്ല), കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, എയിഡഡ്, ബാങ്ക്, പൊതുമേഖലാ ഉദ്യോഗം അല്ലെങ്കില്‍ പെന്‍ഷന്‍ (ക്ലാസ്‌ഫോര്‍ ജോലിയുള്ള പട്ടികവര്‍ഗക്കാര്‍ക്ക് ബാധകമല്ല), ആദായനികുതി അടയ്ക്കുന്നവര്‍, കുടുംബത്തിന് മാസം 25,000 രൂപയ്ക്കുമുകളില്‍ വരുമാനം എന്നിവര്‍ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ പാടില്ല.
ഇതുസംബന്ധിച്ച പരാതികള്‍ നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!