HomeNewsHealthകുറ്റിപ്പുറത്ത് വെട്ടേറ്റയാൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുറ്റിപ്പുറത്ത് വെട്ടേറ്റയാൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

treatment denied at kerala medical colleges

കുറ്റിപ്പുറത്ത് വെട്ടേറ്റയാൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വച്ച് വെട്ടേറ്റ തമിഴ്‌നാട് സ്വദേശിക്ക് അറ്റ് തൂങ്ങിയ കാൽ‌പദവുമായി എത്തിയപ്പോൾ സർക്കാർ ആശുപത്രികൾ ചികിത്സ നിഷേധിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ചികിത്സ കിട്ടാൻ 350 കിലോമീറ്റർ യാത്ര ചെയ്യേണ്ടി വന്ന വിഷയം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാണ് കേസെടുത്തത്. treatment denied at kerala medical colleges

ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ അംഗം കെ. മോഹൻ‌കുമാർ നിർദേശിച്ചു. ഈ മാസം മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ്  പരിഗ്ഗണിക്കും.

അറ്റുതൂങ്ങിയ കാൽ‌പാദവുമാ‍ായി തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലെത്തിച്ചെങ്കിലും ചികിത്സ ലഭ്യമാ‍ാകാതിരുന്നതിനാൽ രാജേന്ദ്രനെ കോയമ്പത്തൂരിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!