HomeNewsHealthവളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

വളാഞ്ചേരി: സ്ത്രീകൾക്കിടയിൽ രക്‌തദാനം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ തനതു പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണ് പൾസ് രക്തദാന ക്യാമ്പ്. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ സി ഡി എസ് ചെയർപേഴ്സൺ ഷൈനി സി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സാമൂഹ്യ വികസന ഉപസമിതി കൺവീനർ ഫാത്തിമത് സുഹറ സ്വാഗതം പറഞ്ഞു.നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിംമാരാത്ത്,കൗൺസിലർമാരായ താഹിറ ഇസ്മായിൽ, ആബിദ മൻസൂർ, കെ.വി ഷൈലജ, ഉമ്മു ഹബീബ, സദാനന്ദൻ കോട്ടീരി, കെ.വി ഉണ്ണികൃഷ്ണൻ,റസീന മാലിക്, ഷൈലജ പി പി, കുടുംബശ്രീ ജില്ലാ മിഷൻ ഡി പിഎം റൂബി , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സി ഡി എസ് വൈസ് ചെയർപേഴ്സൺ അഷിത,കൺവീനർമാരായ സുനിത, സജിനി,സത്യഭാമ, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ, സിഡിഎസ് മെമ്പർമാർ, അക്കൗണ്ടന്റ് എന്നിവർ പങ്കെടുത്തു. തിരൂർ ഗവൺമെന്റ് ഹോസ്പിറ്റൽ ടീമിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്‌തദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകളും നഗരസഭ ചെയർമാൻ വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!