HomeNewsEnvironmentalകുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി

കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി

kuttippuram-railway-station-tree

കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി

കുറ്റിപ്പുറം : റെയിൽവേസ്റ്റേഷനു മുൻപിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി. ബുധനാഴ്‌ച രാവിലെയാണ് ഷൊർണൂരിൽനിന്നെത്തിയ സംഘം മാവ് മുറിച്ചുനീക്കിയത്. നൂറോളം എരണ്ടക്കിളികൾ ഈ മാവിലാണ് കൂടുകൂട്ടിയിരുന്നത്. ഈ മാവിന് സമീപത്തായാണ് പത്തുവർഷം മുൻപ് ഒരു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനസജ്ജമായപ്പോൾ ലൈറ്റിന്റെ ചൂട് കിളികൾക്ക് ദോഷകരമാകുമെന്ന പ്രചാരണവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ ഹൈമാസ്റ്റ് വിളക്കിന്റെ പ്രവർത്തനം നിലച്ചു.
kuttippuram-railway-station-tree
മാവിനു മുകളിൽനിന്ന് കിളികൾ കാഷ്ഠിക്കുന്നത് പരിസരത്ത് ദുർഗന്ധമുണ്ടാക്കുകയും യാത്രക്കാർക്കും പരിസരത്തുള്ള ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ട‌ാക്കുകയും ചെയ്തിരുന്നു. മാവ് മുറിച്ചുമാറ്റിയതോടെ എരണ്ടക്കിളികൾ പരിസരത്തെ മറ്റു മരങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. മാവ് മുറിച്ചതോടെ അടുത്തദിവസങ്ങളിൽ ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനസജ്ജമാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!