HomeNewsInitiativesവളാഞ്ചേരി സെൻട്രൽ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക്

വളാഞ്ചേരി സെൻട്രൽ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക്

വളാഞ്ചേരി സെൻട്രൽ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക്

വളാഞ്ചേരി: ദേശീയപാതയോരത്തു കുറ്റിപ്പുറം റോഡരികിലാണു പുതിയ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുള്ളത്.

എം.പി.അബ്ദുസ്സമദ് സമദാനി എംഎൽഎ ആയിരുന്ന കാലത്താണ് ഇതിനുവേണ്ട ഫണ്ട് അനുവദിച്ചത്. ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി ഇതിനകം പൂർത്തിയായിട്ടുണ്ട്.

വൈദ്യുതി കണക്‌ഷനും ലഭിച്ചു. സിഡ്കോയാണു കരാർ ഏറ്റെടുത്തത്. അഞ്ചുലക്ഷം രൂപയാണു നിർമാണച്ചെലവ്. ഇക്കാലമത്രയും രാത്രികാലങ്ങളിൽ സെൻട്രൽ ജംക്‌ഷൻ ഇരുട്ടിലായിരുന്നു. അപകടങ്ങളും പതിവായിരുന്നു. അടുത്തദിവസംതന്നെ വിളക്കിന്റെ സ്വിച്ച്ഓൺ കർമം നടക്കും.

വളാഞ്ചേരി നഗരസഭ അഞ്ചിടങ്ങളിലായി സ്ഥാപിക്കുന്ന ലോമാസ്റ്റ് വിളക്കുകളുടെ പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്. നഗരസഭാ ഓഫിസിനു മുൻഭാഗം, കാർത്തല ചുങ്കം, മൂച്ചിക്കൽ, ആലിൻചുവട്, കൊളമംഗലം എന്നിവിടങ്ങളിലാണ് ലോമാസ്റ്റ് വിളക്കുകൾ പ്രകാശിക്കുക. ഇതിനു മൊത്തം 14 ലക്ഷം രൂപയാണു ചെലവ്.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!