HomeNewsInitiativesCommunity Serviceനൂറിൽപരം വീടുകൾ അണുവിമുക്തമാക്കി കൊളമംഗലം ഗ്രീൻപവർ പ്രവർത്തകർ

നൂറിൽപരം വീടുകൾ അണുവിമുക്തമാക്കി കൊളമംഗലം ഗ്രീൻപവർ പ്രവർത്തകർ

green-power-house-sanitise

നൂറിൽപരം വീടുകൾ അണുവിമുക്തമാക്കി കൊളമംഗലം ഗ്രീൻപവർ പ്രവർത്തകർ

വളാഞ്ചേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ഗ്രീൻപവർ കൊളമംഗലം സജീവമായി. കൊറോണ ബാധിച്ച വീടുകളിൽ കോറിനേഷൻ പ്രവർത്തനങ്ങളുമായി ഗ്രീൻ പവർ പ്രവർത്തകർ നാട്ടുകാർക്ക് ആശ്വാസമായി. വളാഞ്ചേരി കൊളമംഗലം മേഖലയിലെ വിവിധ വീടുകളാണ് ഗ്രീൻ പവർ പ്രവർത്തകർ അണുനശീകരണം നടത്തിയത്. കോവിഡ് ബാധിച്ച വീടുകളിലും, ലോക്ക്ഡൗൺ കാരണം ബുദ്ധിമുട്ടിലായ വീടുകളിലും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു. കൊടുത്തും കോവിഡ് ബാധിച്ചവർക്ക് പോകാനുള്ള വാഹനവും ആവശ്യമുള്ളവർക്ക് മരുന്നുകൾ എത്തിച്ചു കൊടുത്തും
സൗജന്യമായി ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം നടത്തിയും ഗ്രീൻപവർ പ്രവർത്തകർ മാതൃകയായി. നിസാർ, മൻസൂർ, അസ്ലം, സുലൈമാൻ എന്നിവർ ഫോഗിങ്ങിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!