HomeNewsEducationActivityഎം. ഇ. എസ് എഞ്ചിനീയറിങ്ങ് കോളേജിൽ ഫ്രിസ്ബീ – 21 ആരംഭിച്ചു

എം. ഇ. എസ് എഞ്ചിനീയറിങ്ങ് കോളേജിൽ ഫ്രിസ്ബീ – 21 ആരംഭിച്ചു

kuttippuram-mesce-frizbee

എം. ഇ. എസ് എഞ്ചിനീയറിങ്ങ് കോളേജിൽ ഫ്രിസ്ബീ – 21 ആരംഭിച്ചു

കുറ്റിപ്പുറം എം.ഇ. എസ് എഞ്ചിനീയറിങ്ങ് കോളേജിൽ ത്രിദിന ടെക് ഫെസ്റ്റ് ” ഫ്രിസ്ബീ ” തുടങ്ങി. ഐ. ഇ. ഇ. ഇ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്) സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റ് മൈക്രോസോഫ്റ്റ് പ്രൊജക്റ്റ് മാനേജർ ജിബിൻ സാബു ഉദ്ഘാടനം ചെയ്തു. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള എഞ്ചിനീയറിങ്ങ് കോളേജുകളിൽ നിന്നായി നൂറ്റി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരിപാടിയിൽ പല സെഷനുകളിലായി വിവിധ മേഖലകളിലുള്ള വിദഗ്ദർ പങ്കെടുക്കും.
kuttippuram-mesce-frizbee
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ടെക് ഫെസ്റ്റിൽ നാലു ട്രാക്കുകളിലായി ഓഗുമെന്റഡ് റിയാലിറ്റി, സെൽഫ് ഡ്രൈവിങ് കാർ, ആർഡ്യുയിനോ, റോബോട്ടിക്സ് തുടങ്ങിയ വർക്ക് ഷോപുകൾ നടക്കും. ലോകത്തിൽ ആദ്യമായി സ്കാവഞ്ചർ റോബോട്ട് നിർമിച്ച ജെൻ റോബോട്ടിക്സിന്റെ ഡയറക്ടർ നിഖിൽ, ജോസഫ് അന്നംകുട്ടി ജോസ്, ബാബു രാമചന്ദ്രൻ, വാൽമാക്രി ക്യാറ്റ്ഗേൾ തുടങ്ങിയവരും വരും ദിവസങ്ങളിൽ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ. കെ. എ. നവാസ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന പരിപാടിയിൽ ഐ. ഇ. ഇ. ഇ സ്റ്റുഡന്റ് ബ്രാഞ്ച് കൗൺസലർ ഡോ. തസ്നീം ഫാത്തിമ സ്വാഗതവും സ്റ്റുഡന്റ് ബ്രാഞ്ച് ചെയർ സുഹൈൽ പി. നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!