HomeNewsEducationNewsവളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ പ്ലസ് വൺ അപേക്ഷാ സമര്‍പ്പണം ‘സപ്പോർട്ട് 2021ന്‘ തുടക്കമായി

വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ പ്ലസ് വൺ അപേക്ഷാ സമര്‍പ്പണം ‘സപ്പോർട്ട് 2021ന്‘ തുടക്കമായി

support-2021-valanchery-plus-one

വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ പ്ലസ് വൺ അപേക്ഷാ സമര്‍പ്പണം ‘സപ്പോർട്ട് 2021ന്‘ തുടക്കമായി

വളാഞ്ചേരി: മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് വൺ അപേക്ഷ സമർപ്പണം ‘സപ്പോർട്ട്-21’ വളാഞ്ചേരിയിൽ തുടക്കം കുറിച്ചു. പദ്ധതി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്ലസ് വൺ അപേക്ഷ സമർപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്എന്ന് ഉദ്ഘാടനപ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു. നഗരസഭയിലെ എല്ലാ രക്ഷിതാക്കളും വിദ്യാർത്ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി പറഞ്ഞു.
support-2021-valanchery-plus-one
ആഗസ്റ്റ് 22 തിയതി മുതൽ ഇരുപത്തിയാറാം തീയതി വരെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രണ്ടു മണി വരെ സി.എച്ച് ഹോസ്പിറ്റൽ എതിർവശത്തുള്ള മഹാത്മ കോളേജിൽ സൗജന്യ പ്ലസ് വൺ അപേക്ഷാസമർപ്പണത്തിനും വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ കൗൺസിലിംഗിനും ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിന് മുൻസിപ്പൽ റിസോഴ്സ് പേഴ്സൺ വാഹിദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ നൗഷാദ്, സാജിത ടീച്ചർ, ബദരിയാ ടീച്ചർ, ഷൈലജ എന്നിവർ ആശംസകൾ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!