HomeNewsMeetingFelicitation‘മികവ് 2022’; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ +2 വിദ്യാർത്ഥികളെ അനുമോദിച്ചു

‘മികവ് 2022’; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ +2 വിദ്യാർത്ഥികളെ അനുമോദിച്ചു

mikavu-2022-vhss-valanchery

‘മികവ് 2022’; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ +2 വിദ്യാർത്ഥികളെ അനുമോദിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ‘മികവ് 2022 ‘പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല മമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ(എൻഫോഴ്‌സ്‌മെന്റ്) മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്‌ ബോധവൽക്കരണം നൽകുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Ads
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയിട്ടുള്ള സലീഷ്, സുരേഷ് എന്നിവരും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ കുട്ടി എംപി സ്വാഗതം ആശംസിക്കുകയും സുധീർ മാസ്റ്റർ, വിക്രമൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.കെ രഘു മാസ്റ്റർ നന്ദി അറിയിക്കുകയും ചെയ്തു ചെയ്യുകയും ചെയ്തു.
mikavu-2022-vhss-valanchery
പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ രഞ്ജിത്ത് മാസ്റ്റർ, മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സാന്ദ്ര എന്നിവരെ അനുമോദിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!