HomeNewsPoliticsസഞ്ജീവ് ഭട്ട്, ഡോ.കഫീൽ ഖാന്‍ വിഷയങ്ങള്‍; മനുഷ്യാവകാശ ധ്വംസനത്തില്‍ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ഇ.ടി

സഞ്ജീവ് ഭട്ട്, ഡോ.കഫീൽ ഖാന്‍ വിഷയങ്ങള്‍; മനുഷ്യാവകാശ ധ്വംസനത്തില്‍ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ഇ.ടി

സഞ്ജീവ് ഭട്ട്, ഡോ.കഫീൽ ഖാന്‍ വിഷയങ്ങള്‍; മനുഷ്യാവകാശ ധ്വംസനത്തില്‍ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ഇ.ടി

ന്യൂഡല്‍ഹി: സഞ്ജീവ് ഭട്ടും ഡോ.കഫീൽ ഖാനും അനുഭവിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സസത്യസന്ധനും സുമനസ്‌കനും ആത്മാര്‍പ്പണമുള്ളവനുമായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നിങ്ങളുടെ നല്ല പുസ്തകത്തില്‍ പെട്ടവനായിരുന്നില്ല എന്നതു കൊണ്ടാണ് അതിദാരുണമായി അദ്ദേഹം പീഡിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിനെതിരെ കള്ളക്കഥകള്‍ കെട്ടിച്ചമച്ചവര്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ ഇടവരുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഡല്‍ഹിയില്‍ വെച്ച് കണ്ടപ്പോള്‍ നന്മക്കു ലഭിച്ച ശിക്ഷയാണ് അദ്ദേഹം ഇന്നനുഭവിക്കുന്നതെന്ന് വ്യക്തമായി.
Ads
ഡോ.കഫീൽ ഖാന്‍ മറ്റൊരു ഇരയാണ്. ഖോരക്ക് മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ചപ്പോള്‍ ഓടിനടന്ന് കുറെ കുട്ടികളെ രക്ഷിച്ച നല്ല മനുഷ്യനാണ് അദ്ദേഹം. ഹൈക്കോടതി ഉള്‍പ്പെടെ എല്ലാവരും നിരപരാധിയാണെന്ന് പറഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. തിരിച്ചെടുക്കാനോ സബ്‌സിസ്റ്റന്‍സ് അലവന്‍സ് പോലും അനുവദിക്കാനോ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. ഭരിക്കുന്നവര്‍ക്കും കൂടെയുള്ളവര്‍ക്കും അദ്ദേഹത്തോട് ഈര്‍ഷ്യമാണ്.
ഇന്ത്യക്ക് സുന്ദരമായൊരു മതസൗഹാര്‍ദ്ദ മുഖമുണ്ടായിരുന്നു. സഹിഷ്ണുതയിലധിഷ്ടിതമായ ഉജ്വലമായ പാരമ്പര്യവും. എന്നാല്‍ തുടര്‍ച്ചയായി നടക്കുന്ന മനുഷ്യാവാശ ധ്വംസനങ്ങള്‍കൊണ്ട് അത് വികൃതമാകുകയും ഇരുളടയുകയും ചെയ്യുന്നു.
bright-academy
കൂട്ടക്കൊലകളെ പറ്റി ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലും വ്യക്തമാക്കിയ കാര്യങ്ങള്‍ക്കപ്പുറം രാജ്യത്തെ സുപ്രീം കോടതി പറഞ്ഞതു പോലും തിരിഞ്ഞു നോക്കാന്‍ ഭരണകൂടം തയ്യാറല്ല. അതീവ ഹീനമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അതിനെതിരെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ നിയമപരവും നയപരവും പ്രതിരോധപരവുമായ നടപടികള്‍ എടുക്കണമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. കൃത്യമായ ആറു പ്രവര്‍ത്തന പദ്ധതികളും സുപ്രീം കോടതി മുന്നോട്ടുവെച്ചു. ഓരോ ജില്ലയിലും എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മനുഷ്യാവകാശം ഉറപ്പാക്കാന്‍ നിയമിക്കുക, വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കെതിരെ സത്വരം കേസ്സെടുക്കുക, സുപ്രീം കോടതി നിര്‍ദേശം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്ഥരെ കൃത്യവിലോപത്തിന് ശിക്ഷിക്കുക എന്നതെല്ലാം അതിലുണ്ടായിരുന്നു. ഇതുവല്ലതും ഭരണകൂടം ചെയ്‌തോ; ഇ.ടി ചോദിച്ചു.

മനുഷ്യാവകാശത്തെ കുറിച്ച് പറയാന്‍ പോലും ഈ സര്‍ക്കാറിന് അവകാശമില്ല. എന്തുകൊണ്ടെന്നാല്‍, ഇവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ നിങ്ങളുടെ ആസൂത്രണം മൂലം തന്നെയാണ്. സര്‍ക്കാര്‍ സംഘങ്ങള്‍ തന്നെയാണ് കുഴപ്പങ്ങള്‍ കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ നിയന്ത്രിക്കുന്നവരുടെ സങ്കല്‍പത്തിലെ മനുഷ്യാവകാശങ്ങള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് മാത്രം സംവരണം ചെയ്തതാണ്. മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുള്ള മനുഷ്യാവകാശവും വകവെച്ചു നല്‍കില്ലെന്നാണ് തത്വം. കേന്ദ്ര ഭരണകൂടത്തിന്റെ ഈ അപരാധം തിരുത്തണമെന്നും ഇ.ടി ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!