HomeNewsEducationNewsആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി

ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി

et-mohammed-basheer-youth-festival

ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി

തിരൂർ: കോഴിക്കോട് നടന്നു വരുന്ന 61-ാമാത് സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മുൻ വർഷങ്ങളിൽ തങ്ങൾ പങ്കെടുത്ത കലോത്സവ ഓർമ്മകൾ പുതുക്കുന്ന തിരക്കിലാണ് പ്രമുഖ വ്യക്തിത്വങ്ങൾ. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ കുറിപ്പ്. സ്കൂള്‍ കലോത്സവത്തിന്‍റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മുൻ മന്ത്രിയും നിലവിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പി കൂടിയായ ഇ.ടി.

1961 ൽ ചങ്ങനാശേരിയില്‍ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ഇ.ടി മുഹമ്മദ് ബഷീറിനായിരുന്നു. മത്സരത്തിന് വിധിയെഴുതിയതാകട്ടെ പ്രസംഗ കലയിലെ കുലപതി ഡോ.സുകുമാർ അഴീക്കോടും സമ്മാനം നല്‍കിയത് എന്‍എസ്എസ് സ്ഥാപകനും സാമൂഹ്യ പരിഷ്‌കർത്താവുമായ മന്നത്ത് പത്മനാഭനുമായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഓര്‍ത്തെടുക്കുന്നു. വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരിൽ മുപ്പത് വർഷത്തിന് ശേഷം 1991 ൽ കലാമേളയ്ക്ക് നേതൃത്വം വഹിക്കാൻ സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്കൂൾ കലോത്സവങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളിൽ നായകത്വം വഹിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കലോത്സവ മാന്വൽ പരിഷ്കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്കൂൾ കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നൽകിയ ഊർജമാണെന്ന് ഇ.ടി പറയുന്നു. സ്കൂൾ കലോത്സവ വാർത്തകൾ കാണുമ്പോൾ ഗൃഹാതുരത നിറഞ്ഞ സ്കൂൾ കാല ഓർമകളും സംഘാടക റോളിൽ നിർവൃതി ലഭിച്ച മന്ത്രികാല ഓർമകളും മനസ്സിനെ തൊട്ടുണർത്തിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് വായിക്കാം
ആറു പതിറ്റാണ്ടിന്റെ മധുരമുണ്ട്
ഈ ഓർമ്മക്ക്.
1961 ൽ ചെങ്ങനാശ്ശേരിയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനമെന്ന് വിധിയെഴുതിയ ജഡ്ജിങ് പാനലിലെ മുഖ്യൻ പ്രസംഗ കലയിലെ കുലപതി ഡോ: സുകുമാർ അഴീക്കോട് മാഷും സമ്മാനം തന്നത് യശശ്ശരീരനായ സാമൂഹ്യ പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭനും.

വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരിൽ
മുപ്പത് വർഷത്തിന് ശേഷം 1991 ൽ കലാമേളയ്ക്ക് നേതൃത്വം വഹിക്കാൻ സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്കൂൾ കലോത്സവങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളിൽ
നായകത്വം വഹിക്കാനും കലോത്സവ മാന്വൽ പരിഷ്കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്കൂൾ കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നൽകിയ
ഊർജമാണ് .
സ്കൂൾ കലോത്സവ വാർത്തകൾ കാണുമ്പോൾ ഗൃഹാതുരത നിറഞ്ഞ സ്കൂൾ കാല ഓർമകളും സംഘാടക റോളിൽ നിർവൃതി ലഭിച്ച മന്ത്രികാല ഓർമകളും മനസ്സിനെ തൊട്ടുണർത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!