HomeNewsDisasterPandemicലോഡുമായെത്തിയ ലോറി ഡ്രൈവർക്ക്‌ കോവിഡ്; പെരിന്തൽമണ്ണയിലെ ഉണക്കമീൻ മാർക്കറ്റുകൾ അടച്ചു

ലോഡുമായെത്തിയ ലോറി ഡ്രൈവർക്ക്‌ കോവിഡ്; പെരിന്തൽമണ്ണയിലെ ഉണക്കമീൻ മാർക്കറ്റുകൾ അടച്ചു

corona

ലോഡുമായെത്തിയ ലോറി ഡ്രൈവർക്ക്‌ കോവിഡ്; പെരിന്തൽമണ്ണയിലെ ഉണക്കമീൻ മാർക്കറ്റുകൾ അടച്ചു

പെരിന്തൽമണ്ണ: ലോഡുമായെത്തിയ ലോറി ഡ്രൈവർക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരിയിലെയും മാർക്കറ്റുകൾ അടച്ചു. പെരിന്തൽമണ്ണയിലെ ഡെയ്‌ലി മാർക്കറ്റും ഉണക്കമീൻ മൊത്ത വ്യാപാര മാർക്കറ്റുകളുമാണ്‌ അടച്ചത്‌. മഞ്ചേരിയിലെ ഉണക്കമീൻ മാർക്കറ്റും അടച്ചു. ഏഴിന്‌‌ പുലർച്ചെ 3.30നാണ്‌ തൃശൂർ ചെറുതുരുത്തി പൈങ്കുളം സ്വദേശി മംഗളൂരുവിൽനിന്ന്‌ ലോഡുമായി മഞ്ചേരിയിൽ എത്തിയത്. ലോഡിറക്കി 9.30ന്‌ തിരിച്ചുപോയി. 10.30ന്‌ പെരിന്തൽമണ്ണ ബൈപാസ്‌ ബസ് സ്റ്റാന്‍ഡിലെ ഉണക്കമീൻ മാർക്കറ്റിലും ടൗണിലെ ഡെയ്‌ലി മാർക്കറ്റിലും എത്തി. ഡെയ്‌ലി മാർക്കറ്റിലെ ലഘുഭക്ഷണശാലയിലും പോയി.
സമ്പർക്കമുള്ളവരുടെ വിവരം ശേഖരിച്ചുവരികയാണ്‌. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാർക്കറ്റുകൾ തുറക്കില്ല.
ലോറി ഡ്രൈവർക്ക്‌ വെള്ളിയാഴ്‌ചയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ശനിയാഴ്‌ച രാവിലെ മാർക്കറ്റിലെത്തിയ ആരോഗ്യ വകുപ്പ്‌ ജീവനക്കാർ കടകൾ അടപ്പിക്കുകയായിരുന്നു. സമ്പർക്ക സാധ്യതയുള്ളവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ലക്ഷണങ്ങളുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. അങ്ങാടിപ്പുറം, താഴെക്കോട്, മങ്കട, പുലാമന്തോൾ, കുളത്തൂർ ആലിപ്പറമ്പ്, മേലാറ്റൂർ തുടങ്ങിയ പഞ്ചായത്തുകളിലുള്ള കച്ചവടക്കാരും പൊതുജനങ്ങളും ആശ്രയിക്കുന്നതാണ് പെരിന്തൽമണ്ണയിലെ ഉണക്കമീൻ മാർക്കറ്റ്. പെരിന്തൽമണ്ണ മാർക്കറ്റിലെ വ്യാപാരികൾ, വിൽപ്പനക്കാർ, ചുമട്ടുതൊഴിലാളികൾ എന്നിവരോട്‌ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!