HomeNewsMeetingകർക്കടക വാവുത്സവം; തിരുന്നാവായയിൽ ഒരുക്കങ്ങൾക്ക് രൂപം നൽകി

കർക്കടക വാവുത്സവം; തിരുന്നാവായയിൽ ഒരുക്കങ്ങൾക്ക് രൂപം നൽകി

vavulsavam-tirunavaya

കർക്കടക വാവുത്സവം; തിരുന്നാവായയിൽ ഒരുക്കങ്ങൾക്ക് രൂപം നൽകി

തിരുന്നാവായ: കർക്കിടക വാവിന് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾക്ക് രൂപം നൽകി. ഭാരതപ്പുഴയിലെ ജലവിതാനം ഉയരുകയും ഒഴുക്ക് ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ പൊലീസ്, ഫയർഫോഴ്സ്, സുരക്ഷ തോണി, മുങ്ങൽ വിദഗ്ദ്ധർ എന്നിവ ഒരുക്കും. മഴയും വെയിലും കൊള്ളാതിരിക്കാൻ ക്ഷേത്രത്തിനു ചുറ്റും കിഴക്ക്, പടിഞ്ഞാറ് നടകളിലും നടപ്പന്തലൊരുക്കും. വൈദ്യുതി ദീപങ്ങളും സി.സി.ടി.വി.കളും സ്ഥാപിക്കും. കൊടക്കൽത്താഴം മൈതാനം, നിള ഓഡിറ്റോറിയം ഗ്രൗണ്ട്, നാവാമുകുന്ദ സ്ക്കൂൾ മൈതാനം എന്നിവിടങ്ങളിൽ വാഹന പാർക്കിങ് സൗകര്യമൊരുക്കും. തലേന്ന് വാസൊരിക്കലുമായെത്തുന്നവർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കും.ക്ഷേത്രത്തിലെ സ്ഥിരം പാസ് കൗണ്ടറിനു പുറമെ ഗാന്ധി സ്മാരക പരിസരത്തുംകടവ് പരിസരത്തും പ്രത്യേക കൗണ്ടറുകൾ സ്ഥാപിക്കും. സംരക്ഷ പരിഗണിച്ച് പള്ളിക്കടവ്, താഴത്തറക്കടവ് എന്നിവിടങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല.കെ.എസ്.ആർ.ടി.സി.ബസുകൾക്ക് സ്റ്റോപ്പനുവദിക്കാനും സ്പെഷൽ ട്രിപ്പ് നടത്താനും ആവച്ചപ്പെടും.ദേവസ്വം, പഞ്ചായത്ത്, റവന്യു, പൊലീസ്, ഫയർഫോഴ്സ്, ഹെൽത്ത്, ശുചിത്വമിഷൻ, കെ.എസ്.ഇ.ബി., വ്യാപാരികൾ, സേവാഭാരതി, വിവിധ സന്നദ്ധ സംഘടനകൾ, മലബാർ ദേവസ്വം, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാവുബലി നടത്തുക. ദേവസ്വം റസ്റ്റ്ഹൗസിൽ നടന്ന യോഗം തിരൂർ ആർ.ഡി.ഒ.സുരേഷ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ ഉണ്ണി, തിരൂർ ഡി.വൈ.എസ്.പി. ബെന്നി, സി.ഐ. ജിജോ, എസ്.ഐ.ജലീൽ, ദേവസ്വം ബോർഡ് മെമ്പർ രാധ മാമ്പറ്റ, ഏരിയ ചെയർമാൻ ബേബി ശങ്കർ, ദേവസ്വം മാനേജർ കെ.പരമേശ്വരൻ, കെ.ടി.മുസ്തഫ, എഞ്ചിനീയർ ഇൽമ റോസ്, വി ഹരിദാസ്.ചിറക്കൽ ഉമ്മർ.ഗോപിനാഥ് ചേന്നര, സി.പി.മുഹമ്മദ്, ശങ്കരനാരായണൻ, പി. ബാബുമോൻ, പ്രമോദ്, തം കെ.സതീഷ് ബാബു, സി.പി.രാജൻ, കെ.ആലീസ്, ജയരാജൻ, വിശ്വനാഥൻ ,അരുൺ ബാൽ, ടി.വേലായുധൻ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!