HomeNewsHealthലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

diabetics-day-valanchery-2022

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

വളാഞ്ചേരി: ”പ്രമേഹം ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷക്കായ്…”’എന്ന സന്ദേശവുമായി വളാഞ്ചേരി നഗരസഭ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണം നടത്തി. നഗരസഭ പരിസരത്തു നിന്നും ആരംഭിച്ച ബോധവൽക്കരണ സന്ദേശ റാലി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ റാലി PHC യിൽ സമാപിച്ചു. തുടർന്ന് PHC യിൽ വെച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും,പോസ്റ്റർ പ്രദർശനവും നടന്നു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ നിമ വിഷയാവതരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർമാരായ ഇ.പി അച്യുതൻ, സിദ്ദിഖ് ഹാജി,സദാനന്ദൻ കോട്ടിരി, ശൈലജ കെ.വി, അബ്ബാസ് കെ.പി, നൗഷാദ് നാലകത്ത്, ഉണ്ണികൃഷ്ണൻ കെ.വി,റസീന മാലിക്ക്, ശൈലജ പിലാക്കോളിൽ, തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, പാരാ മെഡിക്കൽ വിദ്യാർത്ഥി കൾ തുടങ്ങിയവർ പങ്കെടുത്തു.ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രമേഹ ബോധവൽക്കരണ നാടോടി നൃത്തം അവതരിപ്പിച്ചു. JHI രഞ്ജിത്ത് സ്വാഗതവും സാബിർ പാഷ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!