HomeNewsMeetingടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് വികസന സെമിനാർ

ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് വികസന സെമിനാർ

development-seminar-2024-kuttippuram

ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് വികസന സെമിനാർ

കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പുതിയ സാമ്പത്തികവർഷത്തേക്കുള്ള പഞ്ചായത്ത് വികസന സെമിനാർ നടന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 300 വീടുകളുടെ നിർമാണം പൂർത്തീകരിക്കൽ, ഗ്രാമീണറോഡുകളുടെ വികസനം എന്നിവയും വികസന സെമിനാറിൽ പ്രധാന വിഷയങ്ങളായിരുന്നു. സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. പദ്ധതിരേഖയുടെ കരട്‌ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം.വി. വേലായുധൻ, പി. റമീന, ഫസൽ അലി സഖാഫ് തങ്ങൾ, കെ.ടി. സിദ്ദീഖ്‌, മഠത്തിൽ ശ്രീകുമാർ, ബഷീർ പാറക്കൽ, കെ. മൊയ്തീൻകുട്ടി, സി. വേലായുധൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി. അബ്ദുൾ കരീം, അസി. സെക്രട്ടറി ജാബിർകുട്ടി എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!