HomeNewsAgricultureമങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ആവശ്യം

മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ആവശ്യം

mankeri-pump-house

മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ആവശ്യം

ഇരിമ്പിളിയം: ഭാരതപ്പുഴയോരത്തെ മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കാൻ നടപടി വേണമെന്ന് ആവശ്യം. പമ്പ് ഹൗസിൽ 45 എച്ച്പിയുടെ 2 മോട്ടറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തനം. ഇരു മോട്ടറുകളും പ്രവർത്തനക്ഷമമാണെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തനം. അടിക്കുന്ന വെള്ളത്തിന്റെ സമ്മർദം മൂലം കുഴലിനു കേടു പറ്റുമോ എന്ന ഭയപ്പാടാണ് ഇതിനു കാരണം. ഭാരതപ്പുഴയിൽ യഥേഷ്ടം വെള്ളം ലഭ്യമാകുന്ന വള്ളാഞ്ചേരി കയത്തിൽനിന്നാണ് പമ്പിങ്. വെള്ളം 10 ഇഞ്ച് വ്യാസമുള്ള കുഴൽവഴിയാണ് കനാലിലേക്കു തള്ളുന്നത്.
mankeri-pump-house
റെയിൽവേ ലൈനിനു സമാന്തരമായി ഏറെ ദൂരം കുഴൽ വഴിയാണ് വെള്ളം എത്തുന്നത്. നിലവിലുള്ള കുഴലിനു സമാന്തരമായി ഒരു കുഴൽകൂടി സ്ഥാപിച്ചു 2 മോട്ടറുകളും പ്രവർത്തിപ്പിക്കുകയാണെങ്കിൽ മങ്കേരി മേഖലയിലും വെണ്ടല്ലൂർ, പേരശ്ശനൂർ, തിരുനിലം ഭാഗങ്ങളിലും വെള്ളമെത്തിക്കാനാവും. 3 കിലോമീറ്റർ നീളത്തിൽ കനാലുണ്ട്.ഒരു കിലോമീറ്റർ നീളം കൂടി കനാൽ നിർമിച്ചാൽ കൂടുതലായി ഒട്ടേറെ കർഷകർക്ക് പ്രയോജനപ്പെടും. കനാൽ നീട്ടണമെന്ന ആവശ്യം ബന്ധപ്പെട്ടവർ പരിഹരിച്ചിട്ടില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!