HomeNewsPublic Issueവെണ്ടല്ലൂരിലെ തോടുകൾക്ക് ഭിത്തികെട്ടണമെന്നാവശ്യപ്പെട്ട് പ്രകൃതി ദുരന്ത സംരക്ഷണ സമിതി ജനപ്രതിനിധികൾക്ക് നിവേദനം നൽകി

വെണ്ടല്ലൂരിലെ തോടുകൾക്ക് ഭിത്തികെട്ടണമെന്നാവശ്യപ്പെട്ട് പ്രകൃതി ദുരന്ത സംരക്ഷണ സമിതി ജനപ്രതിനിധികൾക്ക് നിവേദനം നൽകി

canal-irimbiliyam-request

വെണ്ടല്ലൂരിലെ തോടുകൾക്ക് ഭിത്തികെട്ടണമെന്നാവശ്യപ്പെട്ട് പ്രകൃതി ദുരന്ത സംരക്ഷണ സമിതി ജനപ്രതിനിധികൾക്ക് നിവേദനം നൽകി

വളാഞ്ചേരി : േതാടിന്‌ സംരക്ഷണഭിത്തിയില്ലാത്തതിനാൽ വെണ്ടല്ലൂർ, പൈങ്കണ്ണൂർ, ദ്വീപ്, പേരശ്ശനൂർ എന്നിവിടങ്ങളിലെ പുഞ്ചപ്പാടങ്ങളിൽ കർഷകന്റെ കണ്ണീരൊഴുകുന്നു. വെള്ളംകയറി ഇവിടെ ആയിരക്കണക്കിന് ഏക്കറിലെ കൃഷിയാണ് നശിക്കുന്നത്. ഇരിമ്പിളിയം, കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തുകളുകളുടെയും വളാഞ്ചേരി നഗരസഭയുടെയും അധികാരപരിധിയിൽപ്പെട്ട കൊട്ടാരം-ഓണിയിൽപാലം തോടുകളുടെയും വെണ്ടല്ലൂർ പടിഞ്ഞാറേഭാഗം തോടിന്റെയും ഭിത്തികളാണ് തകർന്നത്. പുഞ്ചപ്പാടത്ത് വെള്ളംകയറുന്നതിനാൽ കൃത്യസമയത്ത് വിത്തിറക്കാനും നടാനും കഴിയുന്നില്ലെന്നും കർഷകർ പറയുന്നു.
canal-irimbiliyam-request
തോടുകളിൽ അടിഞ്ഞുകൂടിയ മണ്ണ് വാരി ആഴംകൂട്ടി, തോടിന്റെ ഇരുഭാഗങ്ങളും ഭിത്തികെട്ടി സംരക്ഷിക്കണമെന്ന്‌ ഇവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രകൃതിദുരന്ത സംരക്ഷണസമിതി ഭാരവാഹികൾ ജില്ലാപഞ്ചായത്തംഗം എ.പി. സബാഹ്, ബ്ലോക്ക്പഞ്ചായത്തംഗം പി.സി.എ. നൂർ തുടങ്ങിയ ജനപ്രതിനിധികൾക്ക് നിവേദനം നൽകി. സമിതി ഭാരവാഹികളായ ബാവ കാളിയത്ത്, അബ്ദുൽ റൗഫ്, മുഹമ്മദ്സലീം തറക്കൽ, അയ്യൂബ് വടക്കനാഴി, മുഹമ്മദ്‌ കൊന്നക്കാട്ടിൽ, ഹരിദാസ് നർമാട്ട്, ബി. പദ്മകുമാർ, മുഹമ്മദലി മുളമുക്കിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!