HomeNewsElectionലോക്​സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രിൽ 23ന്

ലോക്​സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രിൽ 23ന്

Sunil-Arora

ലോക്​സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ ഏപ്രിൽ 23ന്

ന്യൂഡൽഹി: 2019 ലോക്​സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 23നാണ്. ഫലപ്രഖ്യാപനം മെയ് 23നാണ്. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ സുനിൽ അറോറയാണ് പതിനേഴാം ലോക്സഭയിലേക്കുള്ള തീയതികൾ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു.
ഒന്നാം ഘട്ടം – ഏപ്രില്‍ 11
രണ്ടാം ഘട്ടം – ഏപ്രില്‍ 18
മൂന്നാം ഘട്ടം – ഏപ്രില്‍ 23 (കേരളത്തില്‍ മൂന്നാം ഘട്ടത്തില്‍)
നാലാം ഘട്ടം – ഏപ്രില്‍ 29
അഞ്ചാം ഘട്ടം – മെയ് ആറ്
ആറാം ഘട്ടം – മെയ് 12
ഏഴാം ഘട്ടം – മെയ് 19
മെയ് 23 ന് വോട്ടെണ്ണല്‍ നടക്കും.
election
രാജ്യത്താകമാനം 90 കോടി വോട്ടർമാരാണുള്ളത്. 8.4 കോടി പുതിയ വോട്ടർമാരുണ്ട്. പുതിയ വോട്ടർമാർക്കായി 1950 എന്ന ടോൾഫ്രീ നമ്പർ ഏർപ്പെടുത്തും. രാജ്യത്തെ പരീക്ഷാ സമയം ഒഴിവാക്കിയാകും തിരഞ്ഞെടുപ്പ് തീരുമാനിക്കുക. എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ തങ്ങളുടെ കേസുകളെ സംബന്ധിച്ച് പത്രപരസ്യം നൽകി കമ്മിഷനെ അറിയിക്കണം. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. സുതാര്യമായ തിരഞ്ഞെടുപ്പിന് മാദ്ധ്യമങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
electon
സ്ഥാനാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങളും കമ്മിഷന് സമർപ്പിക്കണം. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!