HomeNewsGeneralകറൻസി രഹിത മലപ്പുറം പദ്ധതി:മാസ്റ്റർ ട്രെയിനർമാർക്കായി പരിശീലനം തുടങ്ങി

കറൻസി രഹിത മലപ്പുറം പദ്ധതി:മാസ്റ്റർ ട്രെയിനർമാർക്കായി പരിശീലനം തുടങ്ങി

കറൻസി രഹിത മലപ്പുറം പദ്ധതി:മാസ്റ്റർ ട്രെയിനർമാർക്കായി പരിശീലനം തുടങ്ങി

വളാഞ്ചേരി: കറൻസി രഹിത മലപ്പുറം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാസ്റ്റർ ട്രെയിനർമാർക്കായി നടത്തിയ പ്രത്യേക പരിശീലനപരിപാടി സിഎസ്‍സി വിഎൽഇ വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.ടി.അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. അക്ഷയ സംരംഭകരെ ഉപയോഗപ്പെടുത്തി, ജില്ലയിലെ എല്ലാ മേഖലകളിലെ ആളുകളെയും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള പണമിടപാടിനു പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണു പരിശീലനപരിപാടി നടത്തിയത്.

പിവിഎം ആർക്കേഡ് സമ്മേളനഹാളിൽ നടന്ന ചടങ്ങിൽ കെ.സി.ഇക്ബാൽ, എ.കെ.സലാം, വി.പി.ഒ.സമീർ എന്നിവർ പ്രസംഗിച്ചു. പി.ടി.അബ്ദുൽ ജലീൽ, സജ്ന ആലുക്കൽ, കെ.പി.സുലൈഖ എന്നിവർ ക്ലാസെടുത്തു. രണ്ടു ബാച്ചുകളിലായി, ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 300 അക്ഷയ സംരംഭകരാണു പരിശീലനത്തിനായി എത്തിയത്.ജില്ലയിലെ മുഴുവൻ അക്ഷയ സംരംഭകർക്കും ഇ–വോലറ്റ് പരിശീലനമാണു നൽകുന്നത്. പരിശീലനംനേടിയ മാസ്റ്റർ ട്രെയിനർമാർ വില്ലേജുകളിലെ കുടുംബശ്രീ–അയൽക്കൂട്ടങ്ങൾ, എൻവൈകെ വൊളന്റിയർമാർ, വ്യാപാരി പ്രതിനിധികൾ, സന്നദ്ധസംഘടനാംഗങ്ങൾ തുടങ്ങിയവരിലേക്കു പണമിടപാടു പ്രചരിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

Summary: The training program for the cashless malappuram campaign started at valanchery to promote the awareness among the people about using the mobile wallets.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!