HomeNewsInitiativesപരിക്കേറ്റ പക്ഷിക്കുഞ്ഞിനെ കോളേജ് വിദ്യാർഥികൾ മൃഗാശുപത്രിയിലെത്തിച്ചു

പരിക്കേറ്റ പക്ഷിക്കുഞ്ഞിനെ കോളേജ് വിദ്യാർഥികൾ മൃഗാശുപത്രിയിലെത്തിച്ചു

college-students

പരിക്കേറ്റ പക്ഷിക്കുഞ്ഞിനെ കോളേജ് വിദ്യാർഥികൾ മൃഗാശുപത്രിയിലെത്തിച്ചു

കൊളത്തൂർ: പരിക്കുപറ്റി കിടക്കുന്ന പക്ഷിക്കുഞ്ഞിനെ മൃഗാശുപത്രിയിലെത്തിച്ച് കോളേജ് വിദ്യാർഥികളുടെ സ്നേഹപ്രകടനം. മങ്കട ഗവ. കോളേജിന്റെ മുൻപിൽ വീണുകിടക്കുന്ന പൊൻമാൻ ഇനത്തിൽപ്പെട്ട പക്ഷിക്കുഞ്ഞിനെയാണ് വിദ്യാർഥികൾ കൊളത്തൂർ മൃഗഡോക്ടർ റൂബി വിദ്യാധരന്റെ മുന്നിലെത്തിച്ചത്.
college-students
കോളേജിലെ ചരിത്രവിഭാഗം വിദ്യാർഥികളായ മഹ്‌സില, റാഹില, ഷഹാന, റിസാന, ഗോപിക എന്നിവരാണ് രണ്ട് കിലോമീറ്റർ ദൂരം ഓട്ടോറിക്ഷ വിളിച്ച് പക്ഷിക്കുഞ്ഞിനെ രക്ഷിക്കാൻ എത്തിയത്. പക്ഷിക്കുഞ്ഞിന് ഡോക്ടർ ചികിത്സ നൽകി. തുടർപരിചരണത്തിനായി ലൈവ് സ്റ്റോക് ഇൻസ്പെക്ടർ കൃഷ്ണകുമാറിനെയും അറ്റൻഡർ മോഹൻദാസിനെയും ചുമതലപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!