HomeNewsCrimeTheftവളാഞ്ചേരിയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല മോഷ്ടിച്ച പ്രതിയും മോഷണ മുതൽ വാങ്ങിയ വ്യാപാരിയും പിടിയിൽ

വളാഞ്ചേരിയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല മോഷ്ടിച്ച പ്രതിയും മോഷണ മുതൽ വാങ്ങിയ വ്യാപാരിയും പിടിയിൽ

വളാഞ്ചേരിയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല മോഷ്ടിച്ച പ്രതിയും മോഷണ മുതൽ വാങ്ങിയ വ്യാപാരിയും പിടിയിൽ

വളാഞ്ചേരി: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിൽ പ്രതിയും തൊണ്ടിമുതലുകൾ വാങ്ങുന്നത് പതിവാക്കിയ വ്യാപാരിയും പിടിയിൽ. ഇക്കഴിഞ്ഞ ജുലൈ 24നാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അജിതയെന്ന 54 കാരിയായ അംഗൻവാടി ടീച്ചറുടെ മാലയാണ് നഷ്ടപ്പെട്ടത്. വളാഞ്ചേരി കോഴിക്കോട് റോഡിൽ റിലയൻസ് പമ്പിന്റെ പുറകുവശത്തുള്ള റോഡിൽ വച്ച് ബൈക്കിൽ വന്ന പ്രതി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

പോലീസിന്റെ അന്വേഷണത്തിൽ പ്രതി വളാഞ്ചേരി കാവുംപുറം സ്വദേശി പാറപ്പള്ളി വീട്ടിൽ ഹനീഫ ഹാജിയുടെ മകൻ 39കാരനയ മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പിടികൂടി. മോഷ്ടിച്ച മൂന്ന് പവനോളം തൂക്കം വരുന്ന മാല വളാഞ്ചേരി ടൗണിൽ ജ്വല്ലറിയിൽ വിറ്റത് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു. സ്ഥിരമായി മോഷ്ടാക്കളിൽ നിന്നും സ്വർണ്ണം അമിത ലാഭം എടുത്ത് വാങ്ങി വില്പന നടത്തിയിരുന്നു വളാഞ്ചേരിയിലെ തൃമൂർത്തി ജല്ലറി ഉടമയായ ദത്തസേട്ടിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

വളാഞ്ചേരി SHO കമറുദ്ദീൻ വള്ളിക്കാടൻ, സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, ASI ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, വിനീത്, ശൈലേഷ്, രജിത എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!