HomeNewsAnimalsകറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

fodder-valanchery

കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കറവ പശുക്കൾക്ക് കാലി തീറ്റവിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ക്ഷീര കർഷകർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഗുണ ഭോക്ത വിഹിതം അടവാക്കിയ 78 പേർക്കും 50 % സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭിക്കും. ക്ഷീര കർഷകർക്ക് സഹായകരമാകുന്ന തരത്തിലുള്ള വിവിധ പദ്ധതികളും നഗരസഭ നടപ്പിലാക്കിയിട്ടുണ്ട്. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ വൈറ്റ്നറി ഡോക്ടർ അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. കൗൺസിലർ സദാനന്ദൻ കോട്ടീരി, പി.പി. ഷാഫി, ക്ഷീരകർഷ സമിതി അംഗം ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!