HomeNewsPoliticsതവനൂരിൽ അവിശ്വാസം തള്ളി: രാഷ്ട്രീയ വടംവലികൾക്കൊടുവിൽ ലീഗ് അംഗത്തിന്റെ രാജി

തവനൂരിൽ അവിശ്വാസം തള്ളി: രാഷ്ട്രീയ വടംവലികൾക്കൊടുവിൽ ലീഗ് അംഗത്തിന്റെ രാജി

തവനൂരിൽ അവിശ്വാസം തള്ളി: രാഷ്ട്രീയ വടംവലികൾക്കൊടുവിൽ ലീഗ് അംഗത്തിന്റെ രാജി

tavanurതവനൂർ: തവനൂർ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് നൽകിയ അവിശ്വാസം തള്ളി. യുഡി‌എഫ് അംഗങ്ങൾ വിട്ടുനിന്നതോടെ ക്വാറം തികയാതെ വന്നതാണ് അവിശ്വാസം തള്ളിപ്പോകാൻ കാരണം.

ഇതിനിടയിൽ ചില രാഷ്ട്രീയ വടംവലികളും തവനൂരിൽ നടന്നു. നേരത്തെ പിന്തുണ പിൻ‌വലിച്ച് ഇടതുപക്ഷത്തോട് അടുത്ത നിലവിലെ പ്രസിഡന്റ് സുബ്രമണ്യൻ വീണ്ടും തിരിച്ചുവന്ന് കോൺ‌ഗ്രസിൽ ചേർന്നത് ലീഗിലെ ഒരു വിഭാഗത്തിന് അമർഷം ഉണ്ടായിരുന്നു. യുഡി‌എഫിൽ ഭൂരിപക്ഷം അംഗങ്ങളുള്ള മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം വേണമെന്നും കോൺ‌ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമേ നൽകാൻ പാടുകയുള്ളു എന്ന ആവശ്യമാണ് ലീഗ് മെമ്പർമാർക്കുള്ളത്. ഇതേ തുടർന്ന് എട്ടാം വാർഡിലെ ലീഗ് മെമ്പറായ നാസർ സ്ഥാനം രാജിവെച്ചു. ഈ ഒഴിവിലേക്ക് ഇതോടെ ഒരു ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി.രാജി സ്വീകരിച്ചതായും കൂരട വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമീഷന് റിപ്പോര്‍ട്ട് ചെയ്തതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. തവനൂര്‍ പഞ്ചായത്ത് ലീഗിന്റെ പാര്‍ലമെന്ററി പാര്‍ടി നേതാവുകൂടിയാണ് നാസര്‍.

തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം നേതൃത്വം.

Content highlights: ;eague member resignd iuml tavanur


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!