HomeNewsPoliticsദേവികയുടെ മരണം;ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വലിയകുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

ദേവികയുടെ മരണം;ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വലിയകുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

bjp-valiyakunnu-krishnadas

ദേവികയുടെ മരണം;ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വലിയകുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

ഇരിമ്പിളിയം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദേവികയുടെ മരണം സംബന്ധിച്ച കേസന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി നൂറ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല വലിയകുന്നിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
Ads
ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമല്ലാത്ത കേരളത്തിലെ മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ പ്രതിനിധിയാണ് ദേവികയെന്ന പെൺകുട്ടി. അന്വേഷണം അട്ടിമറിക്കുന്നതിലൂടെ ആത്മഹത്യയുടെ ഉത്തരവാദിത്വത്തിൽനിന്നും സർക്കാർ പിന്മാറാണ് ശ്രമിക്കുന്നത്. ദേവികയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ മററുപ്രതികൾ മുസ്‌ലിംലീഗും കോൺഗ്രസുമാണ്. ജില്ലാപഞ്ചായത്ത് വരെയുള്ള തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്നവർക്കും ജില്ലയിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ഉത്തരവാദിത്വമുണ്ട് അദ്ദേഹം പറഞ്ഞു.
bjp-valiyakunnu-krishnadas
ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖലാ വൈസ് പ്രസിഡന്റ് കെ. കെ. സുരേന്ദ്രൻ, സംസ്ഥാനസമിതി അംഗം കെ. രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം സെക്രട്ടറിമാരായ എം.കെ. ജയകുമാർ, ബാബു കാർത്തല, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് എൻ. സുബ്രഹ്മണ്യൻ, സുരേഷ് പാറത്തൊടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!