HomeNewsInitiativesപിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി

പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി

donate-trees

പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി

വളാഞ്ചേരി: പിറന്നാൾ ദിനത്തിൽ സ്കൂളിലേക്ക് പുസ്തകങ്ങളും വൃക്ഷ തൈകളും നൽകി വിദ്യാർത്ഥിനി മാതൃകയായി. വളാഞ്ചേരി എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പവിത്ര ബാലകൃഷ്ണനാണ് ഇന്ന് 25/06/2018 ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് മൂന്ന് പുസ്തകങ്ങളും മൂന്ന് വൃക്ഷതൈകളും നല്കിയത്.
മുൻ രാഷ്ട്രപതി എ .പി.ജെ അബ്ദുൾ കലാമിന്റെ ആത്മകഥയായ അഗ്നി ചിറകുകൾ, വിദ്യാഭ്യാസ രീതികളെ മാറ്റിമറിച്ച ജനാലക്കരികിലെ വികൃതിപ്പെൺകുട്ടിയുടെ കഥ പറയുന്ന ടോട്ടോ ചാൻ, മുട്ടത്തു വർക്കി കുട്ടികൾക്കു വേണ്ടി എഴുതിയ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകങ്ങളും, പ്ലാവ്, മാവ്, പേര തുടങ്ങിയ വൃക്ഷതൈകളുമാണ് സ്‌കൂളിലേക്ക് പിറന്നാൾ സമ്മാനമായി വിദ്യാർത്ഥിനി നൽകിയത്.
donate-trees
സ്കൂളിലെ സൗഹൃദ പാർക്കായ പ്ളാസ്റ്റിക് രഹിത ഉദ്യാനത്തിൽ ക്ലാസ് ടീച്ചറായ സുഷമ ടീച്ചറും പവിത്രയും ചേർന്ന് നടത്തിയ തൈ നടീൽ ചടങ്ങിനോടനുബന്ധിച്ചു സകൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ഈ വർഷത്തെ പരിസ്ഥിതി വൃക്ഷതൈ നടൽ ഔപചാരികമായി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
2500 വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജന്മദിനാശംസകൾ പവിത്രക്കുനേർന്നു കൊണ്ട് അദ്ദേഹവും ക്ലാസ് ടീച്ചർ സുഷമ ടീച്ചർ, പരിസ്ഥിതി ഉദ്യാനത്തിന്റെ പ്രധാന കോഡിനേറ്റർ ആയ മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ച ചടങ്ങിൽ മറ്റു കുട്ടികളോട് ഇതൊരു മാതൃകയാക്കാൻ അഭ്യർത്ഥിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!