HomeNewsMeetingകുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി രൂപീകരിച്ചു

കുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി രൂപീകരിച്ചു

Pta-kuttippuram-subdistrict-2023

കുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി രൂപീകരിച്ചു

വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ പിടി എ പ്രസിഡന്റുമാരുടെ യോഗം വളാഞ്ചേരി ടി ആർ കെ യുപി സ്കൂളിൽ വെച്ച് നടന്നു. കുറ്റിപ്പുറം എ.ഇ.ഒ ഹരീഷ് വി.കെ യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി വി.പി അബ്ദുറഹിമാൻ ആധ്യക്ഷം വഹിച്ചു. വിജയ സ്പർശം, കുട്ടികളുടെ ഗൃഹ സന്ദർശനം, ഉച്ച ഭക്ഷണം, പിടിഎ കമ്മിറ്റികളുടെ ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു. സബ്ജില്ലയിലെ വിവിധ മേളകൾക്കുo വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു. നസീർ തിരുർക്കാട് , എൻ അബ്ദുൽ വഹാബ് , എ.പി നാരായണൻ , സി രാജേഷ് , സി.കെ ജയകുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പുതിയ പി ടി എ സബ് ജില്ലാ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. നസീർ തിരൂർക്കാടിനെ കുറ്റിപ്പുറം ഉപജില്ലാ പിടിഎ കമ്മിറ്റി പ്രസിഡന്റായും സി രാജേഷ്, സി.കെ ജയകുമാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!