HomeNewsGeneralവളാഞ്ചേരി നഗരസഭയുടെ വാർഷികസമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ

വളാഞ്ചേരി നഗരസഭയുടെ വാർഷികസമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ

bed-valanchery-municipality

വളാഞ്ചേരി നഗരസഭയുടെ വാർഷികസമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ

വളാഞ്ചേരി:നഗരസഭ ഭരണ സമിതി ഒരു വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി
വാർഷിക സമ്മാനമായി വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 717750 രൂപ ചെലവഴിച്ച് 33 വാർഡുകളിൽ നിന്നായി 165 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ കട്ടിലുകൾ വിതരണം ചെയ്തത്. അടുത്ത ഘട്ടത്തിൽ അപേക്ഷിച്ച മുഴുവൻ ആളുകൾക്കും കട്ടിലുകൾ വിതരണം ചെയ്യുമെന്നും ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി ഇത്തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും
ചെയർമാൻ പറഞ്ഞു.
bed-valanchery-municipality
വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി.കെ.എം.അബ്ദുൽ ഗഫൂർ, പറശ്ശേരി ഹസൈനാർ, സലാം വളാഞ്ചേരി, വി.പി. സാലിഹ്, വി.പി.സലാം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി.എം.റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, റൂബി ഖാലിദ്,ദീപ്തി ഷൈലേഷ്, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, ഐ.സി.ഡി.എസ്.സൂപ്പർവൈസർ ശാന്തകുമാരി എന്നിവർ സംസാരിച്ചു.വാർഡ് കൗൺസിലർമാർ വിതരണത്തിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!