HomeNewsCrimeFraudവ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറത്ത് പിടികൂടി

വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറത്ത് പിടികൂടി

illegal-stay-bangla

വ്യാജ രേഖകളുമായി രാജ്യത്ത് തങ്ങിയ ബംഗ്ലാദേശ് സ്വദേശിയെ കുറ്റിപ്പുറത്ത് പിടികൂടി

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ച ബംഗ്ലദേശ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായയിലെ തുണിക്കടയില്‍ ജോലിചെയ്യുന്ന സെയ്ദുല്‍ ഇസ്ലാം മുന്നയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി താമസിച്ചതിന് ഇയാള്‍ക്കെതിരേ കേസും രജിസ്റ്റര്‍ ചെയ്തു.
Ads
2013 ലാണ് സെയ്ദുല്‍ ഇസ്ലാം മുന്ന അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ആദ്യം ബെംഗളൂരുവിലെ തുണിക്കടയില്‍ ജോലിക്ക് കയറി. പിന്നീട് തിരുപ്പൂരിലും അവിടെനിന്ന് മലപ്പുറം മുണ്ടുപറമ്പിലും എത്തി. മുണ്ടുപറമ്പിലെ തുണിക്കടയില്‍ ഏതാനും മാസങ്ങള്‍ ജോലിചെയ്തു. പിന്നീട് തിരുപ്പൂരിലെ അവിനാശി റോഡിലെ തുണിക്കടയില്‍ ജോലിക്കെത്തി. ഇവിടെനിന്ന് ബംഗാളിലെ വ്യാജ വിലാസത്തില്‍ 1500 രൂപയ്ക്ക് വ്യാജ ആധാര്‍ കാര്‍ഡും സംഘടിപ്പിച്ചു.
illegal-stay-bangla
2019-ല്‍ തിരുനാവായയിലെ തുണിക്കടയില്‍ ജോലിക്ക് കയറി. ഇവിടെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ വിവാഹത്തിനായി ബംഗ്ലാദേശില്‍ പോയിരുന്നു. ഫെബ്രുവരിയില്‍ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശില്‍ തന്നെയാണ് താമസം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!