HomeNewsEventsഅക്ഷരശ്രീ പദ്ധതിക്ക് വളാഞ്ചേരിയിൽ തുടക്കമായി: തുല്യത പഠിതാക്കൾ ഇനി ആത്മ വിശ്വാസത്തോടെ പരീക്ഷ ഹാളിലേക്ക്

അക്ഷരശ്രീ പദ്ധതിക്ക് വളാഞ്ചേരിയിൽ തുടക്കമായി: തുല്യത പഠിതാക്കൾ ഇനി ആത്മ വിശ്വാസത്തോടെ പരീക്ഷ ഹാളിലേക്ക്

motivation-class

അക്ഷരശ്രീ പദ്ധതിക്ക് വളാഞ്ചേരിയിൽ തുടക്കമായി: തുല്യത പഠിതാക്കൾ ഇനി ആത്മ വിശ്വാസത്തോടെ പരീക്ഷ ഹാളിലേക്ക്

വളാഞ്ചേരി:  മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ പതിനായിരത്തോളം വരുന്ന പത്താം തരം തുല്യത  പഠിതാക്കളുടെ  ഏകദിന സംഗമത്തിന് തുടക്കമായി. അനൗപചാരിക വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുനതിന്ടെ ഭാഗമായി ‘അക്ഷര ശ്രീ’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുല്യത  പഠിതാക്കൾക്ക്‌  പരീക്ഷയെ മാനസിക പിരിമുറക്കമില്ലതെ നേരിടാൻ വേണ്ടിയുള്ള മോട്ടിവേഷൻ ക്യാമ്പാണ്  ഇതിന്ടെ ഭാഗമായി സംഘടിപ്പിച്ചത് . ഇതിലൂടെ പത്താം തരം തുല്യത ക്ലാസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും  പഠനത്തിലും പരീക്ഷയിലും  ആത്മവിശ്വാസത്തോടെ മുന്നേറാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. motivation-class

പരിപാടിയുടെ ഔപചാരിക ഉൽഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം  സലിം കുരുവമ്പലം അദ്യക്ഷത വഹിച്ചു. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ടീച്ചർ മുഖ്യാതിഥി  ആയിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ കെ . മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത്   വൈസ് പ്രസിഡന്റ്  കദീജ പാറോളി, ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ടി. കെ റസീന, തുല്യത സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റൻഡ്  കോ -ഓർഡിനേറ്റർ വി. ശാസ്താ പ്രസാദ്, തുല്യത കോഴ്സ് കൺവീനർ ഉണ്ണി മൊയ്‌തീൻ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക്  കെ.ടി. നിസാർ ബാബു, കുരുവമ്പലം എൻ.സി ഇ.സി  നോഡൽ പ്രേരക്   കെ.കെ ഉമ്മു ഹബീബ , കെ.പി സാജിത, എം ജംഷീറ , വി ജയശ്രീ , ടി.പി സുജിത എന്നിവർ സംസാരിച്ചു. പരിപാടിയിൽ ജില്ല റിസോഴ്സ്‌ പേഴ്സൺമാരായ ടി ടി സലിം , കെ വി  യാസിർ എന്നിവർ ക്ലാസ് എടുത്തു.

ജില്ലയിൽ പത്ത്‌  കേന്ദ്രങ്ങളിലായി നടക്കുന്ന പരിപാടി  ഈ മാസം  17  നു  ജില്ലാ പഞ്ചായത്ത്  ഹാളിൽ നടക്കുന്ന പരിപാടിയോടെ  സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!