HomeNewsPublic Issueവട്ടപ്പാറയിൽ ഡ്രൈവർമാരുടെ പേടി സ്വപ്നമായി അക്കേഷ്യാ മരങ്ങൾ

വട്ടപ്പാറയിൽ ഡ്രൈവർമാരുടെ പേടി സ്വപ്നമായി അക്കേഷ്യാ മരങ്ങൾ

vattappara-curve

വട്ടപ്പാറയിൽ ഡ്രൈവർമാരുടെ പേടി സ്വപ്നമായി അക്കേഷ്യാ മരങ്ങൾ

വളാഞ്ചേരി: കനത്ത കാറ്റു വീശുമ്പോഴും മഴ പെയ്യുമ്പോഴും വട്ടപ്പാറ വഴി കടന്നുപോകുന്ന ഡ്രൈവർമാരുടെ മനസ്സിൽ ആധിയാണ്. കഞ്ഞിപ്പുര മുതൽ വട്ടപ്പാറ മേൽഭാഗം വരെയുള്ള റോഡിലേക്കു വീഴുന്ന മരങ്ങളാണ് അവരിൽ ഭീതി പരത്തുന്നത്. പത്തടി താഴ്ചയുള്ള ദേശീയപാതയിലേക്കു കാറ്റടിച്ചാൽ ഒരു മരമെങ്കിലും വീഴുമെന്നതാണ് നിലവിലെ സ്ഥിതി. കോഴിക്കോടിനും തൃശൂരിനുമിടയിൽ ഏറ്റവും കൂടുതൽ വാഹനഗതാഗതമുള്ള റോഡാണിത്.

vattappara-curve

പാതയോരത്തെ കുന്നിൻചെരിവിൽ മൂന്നര ദശകം മുൻപ് സാമൂഹിക വനവൽക്കരണവിഭാഗം നട്ടുപിടിപ്പിച്ച അക്കേഷ്യാ മരങ്ങളാണ് ജനങ്ങൾക്കു ദുരിതമുണ്ടാക്കി നിരത്തിലേക്കു മറിയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ചെറുതും വലുതുമായി അഞ്ഞൂറിലേറെ മരങ്ങൾ ദേശീയപാതയിലേക്കു മുറിഞ്ഞും മറിഞ്ഞും വീണിട്ടുണ്ട്. വേരുറപ്പില്ലാത്ത അക്കേഷ്യ മരങ്ങളാണ് മേൽഭാഗം കുന്നിൻചെരിവിൽ ഏറെയും. ചെറിയ കാറ്റു വീശിയാൽതന്നെ അവ വേരോടെ മറിഞ്ഞുവീഴുകയാണ്. ഓരോ തവണ മരം വീഴുമ്പോഴും നാട്ടുകാരും പൊലീസും എത്തി ഗതാഗത തടസ്സം നീക്കുകയാണ് പതിവ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!