HomeNewsEducationനാലാം തരം തുല്യത; കുറ്റിപ്പുറം ബ്ലോക്കിൽ 71 പേർ പരീക്ഷ എഴുതി

നാലാം തരം തുല്യത; കുറ്റിപ്പുറം ബ്ലോക്കിൽ 71 പേർ പരീക്ഷ എഴുതി

equivalency-exam

നാലാം തരം തുല്യത; കുറ്റിപ്പുറം ബ്ലോക്കിൽ 71 പേർ പരീക്ഷ എഴുതി

വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന നാലാം തരം തുല്യത മലയാളം പരീക്ഷയുടെ ആറാമത്തെ ചോദ്യം ഉത്സാഹപൂർവ്വം എന്നത് വാക്യത്തിൽ പ്രയോഗിക്കാനായിരുന്നു. അറുപെത്തിയെട്ടുകാരിയായ തിത്തീരുവിന്ടെ നിഷ്കളങ്കമായ സംശയം ഉത്സാഹ പൂർവ്വം പരീക്ഷ എഴുതി എന്ന് വാക്യത്തിൽ പ്രയോഗിച്ചൂടെ ടീച്ചറെ…
bright-academy
പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം എന്നീ വിഷയങ്ങളിൽ എഴുത്ത്‌ പരീക്ഷയും ഇംഗ്ലീഷിൽ വാചാ പരീക്ഷയുമാണ് നടന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും അവസാന പരീക്ഷയായ ഗണിതം ഉൾപ്പടെ ബാക്കിയുള്ള പരീക്ഷകൾ പൊതുവിൽ ലളിതമായിരുന്നു എന്നാണ് പഠിതാക്കളുടെ വിലയിരുത്തൽ. പരീക്ഷയുടെ ഫലം വരുന്ന മുറക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏഴാം തരം തുല്യത പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യാൻ സാധിക്കും. കുറ്റിപ്പുറം ബ്ലോക്കിൽ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, കരിപോൾ ഗവൺമെൻറ് ഹൈസ്കൂൾ എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ജനപ്രതിനിധികളും കൂലിത്തൊഴിലാളികളും സാമൂഹ്യ പ്രവർത്തകരും, ഡ്രൈവർമാരും ഉൾപ്പടെ 71 പേരാണ് കുറ്റിപ്പുറം ബ്ലോക്കിൽ പരീക്ഷ എഴുതിയത് ഇതിൽ 43 സ്ത്രീകളും 28 പുരുഷന്മാരും ആണുള്ളത് ഇതിൽ ഏറ്റവും പ്രായം കൂടിയ പഠിതാവ് ഇരിമ്പിളിയം പഞ്ചായത്തിലെ 68 കാരിയായ തിത്തീരുവും പ്രായം കുറഞ്ഞ പഠിതാവ് ആതവനാട് പഞ്ചായത്തിലെ 18 വയസ്സ് കാരിയായ മിസിരിയയു.
equivalency-exam
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി നിസാർ ബാബു, റുഖിയ ടീച്ചർ പഞ്ചായത്ത് പ്രേരക്മാരായ കെ പി സാജിത, എം ജംഷീറ, കെ കെ പ്രിയ, യു വസന്ത, എന്നിവർ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!