HomeNewsEventsഇശലിന്റെ താളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി 12 നിർധന യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കി ‘മെഹർ-18’

ഇശലിന്റെ താളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി 12 നിർധന യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കി ‘മെഹർ-18’

mehar-18

ഇശലിന്റെ താളത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി 12 നിർധന യുവതികൾക്ക് മംഗല്യഭാഗ്യമൊരുക്കി ‘മെഹർ-18’

പെരിന്തൽമണ്ണ: പട്ടിക്കാട് എംഇഎ എൻജിനീയറിങ് കോളജ് നടത്തുന്ന ‘മെഹർ–18’ സമൂഹവിവാഹം ഇന്ന് രാവിലെ പത്തിന് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ നിർധനരായ 24 യുവതീ–യുവാക്കൾക്കാണ് കോളജിൽ മംഗല്യമൊരുക്കിയത്.

ഓരോ വധുവിനും എട്ട് പവൻ സ്വർ‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വരനുള്ള വിവാഹ വസ്ത്രങ്ങളും കോളജ് നൽകി. ഓരോ കുടുംബത്തിൽനിന്നുള്ള നൂറുപേർക്ക് വിവാഹസദ്യയുമുണ്ട്.meher-18

കോളജിലെ അവസാന വർഷ വിദ്യാർഥികളുടെ മേൽനോട്ടത്തിൽ കോളജിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും സംയുക്തമായാണ് സമൂഹ വിവാഹം നടത്താറുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ ഈ വർഷവും വിജയകരമായിരുന്നു ചടങ്ങുകൾ.meher-18

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ തുടങ്ങിയവരുടെ കാർമികത്വത്തിലായിരുന്നു 12 പേരുടെ നിഖാഹ്. ഹൈന്ദവ ആചാര പ്രകാരം ഒരു വിവാഹവും നടന്നു.meher-18

അയ്യായിരത്തോളം പേർ വിവാഹസദ്യയിൽ പങ്കെടുത്തു. മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നുള്ളവരായിരുന്നു വധൂവരൻമാർ.mehar-18

ചടങ്ങിൽ ഹമീദ് മാസ്റ്റർ എം.എൽ.എ സ്വാഗതം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. എം.പി മാരായ അബ്ദുൾ വഹാബ്, പികെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മുൻ എം.എൽ.എ മാരായ അബ്ദു സമദ് സമദാനി, ശശികുമാർ, നാലകത്ത് സൂപ്പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.mehar-18

വധൂവരന്മാർക്ക് ദുബായ് ഗോൾഡ് & ഡയമണ്ട്സിന്റെ വക ഉപഹാരവും സമ്മാനങ്ങളും നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!