HomeNewsEducationNewsസർക്കാർ സർവീസിലേക്ക് 100 വനിതകൾ; വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

സർക്കാർ സർവീസിലേക്ക് 100 വനിതകൾ; വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

family-stars-2022

സർക്കാർ സർവീസിലേക്ക് 100 വനിതകൾ; വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

വളാഞ്ചേരി നഗരസഭ നടപ്പിലാക്കുന്ന മഴ മേഘങ്ങൾക്കു മീതെ എന്ന വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭയിലെ 100 വനിതകളെ മൂന്നു വർഷത്തിനുള്ളിൽ സർക്കാർ സർവീസിൽ എത്തിക്കുന്ന പരിശീലന പരിപാടികൾക്ക് തുടക്കമായി.നഗരസഭ കമ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പദ്ധതിയുടെ വിശദീകരണവും പി.എസ്.സി വൺടൈം രജിസ്ട്രേഷനും നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.സിജി വളാഞ്ചേരി ചാപ്റ്റർ, ബ്രില്ല്യൻസ് വളാഞ്ചേരി, ലസാഗു ആപ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒരു ഡിവിഷനിൽ നിന്നും പത്താംക്ലാസ് യോഗ്യതയുള്ള 20 ഉദ്യോഗാർത്ഥികൾക്ക് അവസരം നൽകി കൊണ്ടാണ് നഗരസഭാ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
family-stars-2022
എസ്.എസ്.എൽ.സി,പ്ലസ് ടു,ഡിഗ്രി,യോഗ്യതയുള്ള 17 വയസ്സ് മുതൽ35 വയസ്സ് വരെ പ്രായമുള്ള വളാഞ്ചേരി നഗരസഭയിലെ വനിതകളായ ഉദ്യോഗാർത്ഥികളാണ് ഈ പദ്ധതിയിയുടെ ഭാഗമാവുക.ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷയായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.എം. റിയാസ് ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം ,കൗൺസിലർമാരായ കെ.സിദ്ധീഖ് ഹാജി,ബദരിയ്യ ടീച്ചർ, ശിഹാബ് പാറക്കൽ,നൗഷാദ് നാലകത്ത്,തസ്ലീമ നദീർ ,ശൈലജ ,ഹസീന വട്ടോളി,കെ.വി.ഉണ്ണികൃഷ്ണൻ,നഗരസഭ സെക്രട്ടറി ബി.ഷമീർ മുഹമ്മദ് ,കില ആർ.പി.വാഹിദ് ,സിജി വളാഞ്ചേരി പ്രസിഡന്റ് മുജീബ്റഹ്‌മാൻ,ഓൺലൈൻ ഓഫ് ഇന്ത്യ ലസാഗു ആപ് അക്കാദമിക് കോഡിനേറ്റർ ഷാനിബ ,കെവിൻ പീറ്റേഴ്‌സ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!