HomeKeralotsavamകലോത്സവത്തിന് ഇന്ന് തിരി‌ തെളിയും

കലോത്സവത്തിന് ഇന്ന് തിരി‌ തെളിയും

feature

കലോത്സവത്തിന് ഇന്ന് തിരി‌ തെളിയും

കേരള സംസ്ഥാന യുവജൻ ക്ഷേം ബോർഡും വളാഞ്ചേരി ഗ്രാമ പഞ്ച‍ായത്തും ചേർന്ന് സംഘടിപ്പിക്കുന്ന ‘കലോത്സവം 204-15’ന് ഇന്ന് തിരിതെളിയും. ജനു. 8 വ്യാഴാഴ്ച രാവിലെ വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ കെ.റ്റി. ജലീൽ എം.എൽ.എ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർമാൻ ഷംസു പാറക്കൽ അദ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ സുഹ്‌റ മമ്പാട് മുഖ്യാഥിതിയായിരിക്കും.

വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സമാന്തര സ്ഥാപനങ്ങളിലെ ആയിർത്തിലധികം വിദ്യാർഥികൾ മാറ്റുരകക്കുന്ന കലോത്സവത്തിന്റെ ഓഫ്-സ്റ്റേജ് മത്സരങ്ങൾ ഡിസം. 28ന് നടന്നിരുന്നു. സ്റ്റേജ് മത്സരങ്ങൾക്ക് ഇന്ന് തൂടക്കമാവും. വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളും വൈക്കത്തുർ എ.യു.പി സ്കൂളുംമാണ് മത്സര വേദികൾ.

ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഫലംമറിഞ്ഞവയിൽ വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് ആണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!