HomeNewsProtestബസ് ജീവനക്കാരും തൊഴിലാളികളും തമ്മിൽ സഘർഷം: വളാഞ്ചേരിയിൽ ബസ് പണിമുടക്ക് പൂർണം

ബസ് ജീവനക്കാരും തൊഴിലാളികളും തമ്മിൽ സഘർഷം: വളാഞ്ചേരിയിൽ ബസ് പണിമുടക്ക് പൂർണം

ബസ് ജീവനക്കാരും തൊഴിലാളികളും തമ്മിൽ സഘർഷം: വളാഞ്ചേരിയിൽ ബസ് പണിമുടക്ക് പൂർണം

വളാഞ്ചേരി: മേഖലയിൽ സ്വകാര്യ ബസ് തൊഴിലാളികൾ ഇന്നലെ നടത്തിയ പണിമുടക്ക് പൂർണം.

വളാഞ്ചേരി ബസ്‍ സ്റ്റാൻഡ് കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന മുഴുവൻ ബസുകളും ഇന്നലെ നിരത്തിൽ ഇറങ്ങിയില്ല. വിദ്യാർഥികളും ബസ് തൊഴിലാളികളും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ കശപിശയിൽ പ്രതിഷേധിച്ചാണ് ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തിയത്. ബസ്‍സമരംമൂലം ജനങ്ങൾ ഇന്നലെ ഏറെവലഞ്ഞു.

വളാഞ്ചേരി വഴി സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയത് ദീർഘദൂര യാത്രക്കാർക്ക് അനുഗ്രഹമായി. കുറ്റിപ്പുറം, പുത്തനത്താണി ഭാഗങ്ങളിലേക്ക് ഈ ഗണത്തിൽപെട്ട ബസുകൾ യാത്രക്കാർക്ക് ഗുണം ചെയ്തെങ്കിലും ഒരുഡസൻ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ബസ്‍സർവീസ് നിലച്ചത് ഗ്രാമീണരെ തീർത്തുംവലച്ചു.

അഞ്ചുമൂല, ചെമ്പ്ര, തിരുവേഗപ്പുറ, കൈപ്പുറം, പാലത്തറ, നെടുങ്ങോട്ടൂർ, ഇരിമ്പിളിയം, വലിയകുന്ന്, മങ്കേരി, എടയൂർ, മൂർക്കനാട്, പാങ്ങ്, കൊളത്തൂർ, വടക്കുംപുറം, തിണ്ടലം, മാവണ്ടിയൂർ, പകരനെല്ലൂർ, കാർത്തല, പേരശ്ശനൂർ, എടച്ചലം, കാട്ടിപ്പരുത്തി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട ഗതികേടുണ്ടായി. പെരിന്തൽമണ്ണ ഭാഗത്തേക്ക് കെഎസ്ആർടിസി ബസുകൾ ഓടിയിരുന്നത് ആ ഭാഗങ്ങളിലേക്കുള്ളവർക്ക് സൗകര്യമായി.

ബസ്‍സമരം മൂലം വളാഞ്ചേരി ബസ്‍ സ്റ്റാൻഡ് ഇന്നലെ വിജനമായിരുന്നു. ചെറുവാഹനങ്ങൾ പാർക്കു ചെയ്യാൻ സ്റ്റാൻഡിൽ ഇടം കണ്ടെത്തി. ബസ്‍ സ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഭൂരിഭാഗവും ഇന്നലെ തുറന്നില്ല. വ്യാഴം വൈകിട്ട് കുട്ടികളെ ബസിൽ കയറ്റുന്നതുമായുള്ള ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണ് സമരത്തിനിടയാക്കിയത്.

വിദ്യാർഥികളെ ബസിൽ കയറ്റിയില്ലെന്ന് ആരോപിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒരു സ്വകാര്യബസ് തടഞ്ഞു എന്ന് ആരോപിച്ചാണ് മോട്ടോർ കോഓർഡിനേഷൻ കമ്മിറ്റി സൂചനാപണിമുടക്ക് പ്രഖ്യാപിച്ചത്. വളാഞ്ചേരി ബസ്‍ സ്റ്റാൻഡ് കേന്ദ്രീകരിച്ച് മിനിബസുകൾ അടക്കം നാനൂറോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!