HomeUncategorizedമന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് വളാഞ്ചേരിയിൽ റോഡ് ഉപരോധിച്ചു

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് വളാഞ്ചേരിയിൽ റോഡ് ഉപരോധിച്ചു

youth-league-nh-valanchery

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് വളാഞ്ചേരിയിൽ റോഡ് ഉപരോധിച്ചു

വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്തിൽ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ കേരളത്തിന് അപമാനമാണെന്നും ധാർമ്മികതയുടെ ഒരംശമെങ്കിലും ജീവിതത്തിലുണ്ടെങ്കിൽ മന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ആവശ്യപ്പെട്ട് കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്‌ വളാഞ്ചേരി ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. കുറ്റിപ്പുറം -പട്ടാമ്പി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു കേസ് എടുത്തു.മണ്ഡലം യൂത്ത്ലീഗ് പ്രസിഡൻറ് എം.പി. ഇബ്രാഹിം, ജനറൽ സെക്രട്ടറി അഡ്വ പി. പി ഹമീദ്, ട്രഷറർ കെ.ടി. അക്ബർ, ഭാരവാഹികളായ ടി
.ഷാജഹാൻ, സി.പി.നിസാർ, ശംസു സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത്ലീഗ് പ്രവർത്തക സമിതി അംഗങ്ങളായ സി. എം. റിയാസ്, മുജീബ് വലാസി, കെ. ടി ഹമീദ്, ഷമീർ തടത്തിൽ, സലാം തലാകാപ്പ്, കെ.എം.ഖലീൽ, നാസർ തയ്യിൽ, നൗഫൽ.കെ, കെ. ടി. നിസാർ ബാബു, വി. പി. ജബ്ബാർ, ഇസ്ഹാഖ് മാസ്റ്റർ, മുഹ്സിൻ.വടക്കുംമുറി, ടി. ടി. റാഫി, ഷാഫി.പി, അബൂ താഹിർ, ശിഹാബ് പി എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ്‌ ഓ. പി. റഊഫ്, സഫ്‌വാൻ എം, ടി. കെ. മുനവ്വർ, നശിമുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി. കേസെടുത്ത നേതാക്കളെയും പ്രവർത്തകരെയും പിന്നീട് ജാമ്യത്തിൽ വിട്ടു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!