HomeViral10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും പാലമരത്തിൽനിന്ന് നിർത്താതെ പുക; സംഭവം തിരൂരിൽ

10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും പാലമരത്തിൽനിന്ന് നിർത്താതെ പുക; സംഭവം തിരൂരിൽ

tree-burning-tirur

10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും പാലമരത്തിൽനിന്ന് നിർത്താതെ പുക; സംഭവം തിരൂരിൽ

തിരൂർ: റോഡരികിലെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ പാലമരത്തിൽനിന്ന് നിർത്താതെ പുക. അഗ്നിരക്ഷാസേനയെത്തി 10,000 ലിറ്റർ വെള്ളം ചീറ്റിയെങ്കിലും പുക തുടരുകയാണ്. തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ പാലമരത്തിലെ മൂന്ന് പൊത്തുകളിൽനിന്നാണ് പുകയുയരുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
tree-burning-tirur
പഞ്ചായത്ത് അധികൃതരെ അറിയിച്ചതോടെ പ്രസിഡന്റ് പി. പുഷ്പയും വൈസ് പ്രസിഡന്റ് എ.കെ. ബാബുവും സ്ഥലത്തെത്തി. അഗ്നിരക്ഷാസേന, സബ് കളക്ടർ എന്നിവരേയും ഫോറസ്റ്റ് അധികൃതരേയും അറിയിച്ചു. അസി. ഫയർസ്റ്റേഷൻ ഓഫീസർ ടി.കെ. ഹംസക്കോയയുടെ നേതൃത്വത്തിൽ രണ്ടുതവണ അഗ്നിരക്ഷാസേനയെത്തി മരത്തിന്റെ പൊത്തുകൾക്കിടയിലൂടെ 10,000 ലിറ്റർ വെള്ളംചീറ്റി. എന്നിട്ടും പുക ഉയരുകയാണ്. മരം പൊട്ടിവീണാൽ അപകടസാധ്യതയുണ്ട്. വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മരം അടിയന്തരമായി വെട്ടിമാറ്റാൻ സബ്‌കളക്ടർ സച്ചിൻകുമാർ യാദവ് ഉത്തരവിട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!