HomeNewsMeetingവളാഞ്ചേരി നഗരസഭയിൽ വാർഡ് സഭകൾക്ക് തുടക്കമായി

വളാഞ്ചേരി നഗരസഭയിൽ വാർഡ് സഭകൾക്ക് തുടക്കമായി

ward-meeting-valanchery-municipality

വളാഞ്ചേരി നഗരസഭയിൽ വാർഡ് സഭകൾക്ക് തുടക്കമായി

വളാഞ്ചേരി: നഗരസഭ 2022-2023 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വാർഡ് സഭകൾക്ക് തുടക്കമായി. വാർഡ് 5 കാരാട് ഡിവിഷനിലെ വാർഡ് സഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. അതി ദരിദ്രരെ അംഗീകരിക്കൽ, പതിനാലാം പഞ്ചവത്സര പദ്ധതി,2022-23 വാർഷിക പദ്ധതി രൂപീകരണം, 2021-2022 വാർഷിക പദ്ധതി അവലോകനവും ഗുണഭോക്താക്കളെ അംഗീകരിക്കലും, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ചുള്ള അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്തു. വാർഡ് സഭകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും നറുക്കിട്ട് തിരഞ്ഞെടുത്ത ആൾക്ക് ചെയർമാൻ സമ്മാനം വിതരണം ചെയ്തു.

നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.റിയാസ്, എം.പി ഹാരിസ് മാസ്റ്റർ, മുൻ കൗൺസിലർ കെ.ഫാത്തിമക്കുട്ടി, വാർഡ് സഭാ കോ.ഓർഡിനേറ്റർ നൂറുൽ ആബിദ് നാലകത്ത് സംസാരിച്ചു. വരും ദിവസങ്ങളിൽ മുഴുവൻ വാർഡുകളിലും യോഗങ്ങൾ നടക്കും. ഫെബ്രുവരി 27ന് സമാപിക്കും. പദ്ധതി നിർവഹണത്തിൽ വാർഡിൽ മുൻഗണന കൊടുക്കേണ്ട പ്രവർത്തികൾ വാർഡ് സഭയിൽ ചർച്ച ചെയ്തു തെരഞ്ഞെടുക്കുന്നതിനാൽ എല്ലാവരും വാർഡ് സഭകളിൽ പങ്കെടുത്തു നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ചെയർമാൻ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!