HomeNewsPoliticsഅധ്യക്ഷപദവിയോടൊപ്പം കൗൺസിലർസ്ഥാനവും രാജിവെക്കും- എം. ഷാഹിന

അധ്യക്ഷപദവിയോടൊപ്പം കൗൺസിലർസ്ഥാനവും രാജിവെക്കും- എം. ഷാഹിന

shahina-teacher

അധ്യക്ഷപദവിയോടൊപ്പം കൗൺസിലർസ്ഥാനവും രാജിവെക്കും- എം. ഷാഹിന

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ അധ്യക്ഷപദവിയോടൊപ്പം മുസ്‌ലിംലീഗിന്റെ കൗൺസിലർസ്ഥാനവും രാജിവെക്കുമെന്ന് എം. ഷാഹിന. അധ്യാപകജോലിയിൽനിന്നും ലീവെടുത്ത് നഗരസഭയുടെ അധ്യക്ഷപദം ഏറ്റെടുത്തപ്പോൾ എല്ലാവരുടേയും സഹകരണത്തോടെ കുറേ നല്ല കാര്യങ്ങൾ ചെയ്യാനാഗ്രഹിച്ചിരുന്നു.
valanchery-muncipality
കണക്കുകൂട്ടലുകൾ തെറ്റിച്ച് സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകരായ ചില കൗൺസിലർമാർ ചരടുവലികൾ നടത്തി. അവരെ നിയന്ത്രിക്കാൻ പർട്ടിക്കായില്ല. പാർട്ടിക്ക് നിയന്ത്രിക്കാൻ കഴിയാത്തവരെ തനിക്കെങ്ങനെ നിയന്ത്രിക്കാനാവും. അതുകൊണ്ട് രണ്ട് സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് ഷാഹിന പറഞ്ഞു. നഗരസഭാധ്യക്ഷ ഷാഹിനയുടെ രാജി പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. നഗരസഭ സെക്രട്ടറിക്ക് അടുത്ത ദിവസംതന്നെ രാജി നൽകും.
ad
മുസ്ലീംലീഗ് സ്ഥാനാർഥിയായി മത്സരിച്ചതിനാൽ പാർട്ടിയെ കുറ്റം പറയില്ല. പക്ഷേ പാർട്ടിക്കാരായ ചില അംഗങ്ങൾക്ക് തന്നോടുള്ള എതിർപ്പും വിദ്വേഷവും നേതൃത്വത്തിന് മനസിലാക്കാനോ പരിഹരിക്കാനോ കഴിഞ്ഞില്ല. അധ്യക്ഷസ്ഥാനത്തിന് താൻ യോഗ്യയല്ലെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ രാജിവെക്കണമെന്ന ആവശ്യമുയർന്നത്.
shahina
അങ്ങനെയാവുമ്പോൾ കൗൺസിലർ സ്ഥാനത്തിനും താൻ യോഗ്യതയില്ലാതെ വരുമല്ലോ-ഷാഹിന പറഞ്ഞു. അഞ്ച് വർഷം നഗരസഭാധ്യക്ഷ എന്നതായിരുന്നു പാർട്ടിതീരുമാനം. അതിനാൽ അത്രയും കാലത്തേക്ക് സ്‌കൂളിൽനിന്നും ലീവെടുത്തു. ഇനി ലീവ് ക്യാൻസൽചെയ്ത് ജോലിയിൽ പ്രവേശിക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!