HomeNewsPoliticsകുളമംഗലത്തെ തോട് കയ്യേറ്റം; ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി യുഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

കുളമംഗലത്തെ തോട് കയ്യേറ്റം; ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി യുഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

kolamangalam-canal-enroachmentac

കുളമംഗലത്തെ തോട് കയ്യേറ്റം; ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി യുഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി

വളാഞ്ചേരി: വളാഞ്ചേരി കുളമംഗലത്ത് കോതേതോട് കയ്യേറിയതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തി വരുന്ന പ്രതിഷേധ സമരങ്ങൾക്ക് യു‌ഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. കോൺഗ്രസ് കൌൺസിലർക്കെതിരെ അഴിമതി കഴിഞ്ഞ ദിവസം അഴിമതി ആരോപണവുമായി പ്രദേശവാസിയായ ഡോക്ടർ കഴിഞ്ഞ ദിവസം രംഗത്ത് വന്നതിനെ തുടർന്നാണ് യു.ഡി.എഫ് പത്രക്കുറിപ്പിറക്കിയത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശത്ത് തോടിന്റെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധം കയ്യേറിയെന്നും ഇത് ചോദ്യം ചെയ്ത് നാട്ടുകാരെ അസഭ്യം പറയുകയും ചെയ്ത വ്യക്തിയാണ് ഇപ്പോൾ യു‌ഡി‌എഫ് കൌൺസിലർക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും പൊതു മുതൽ കയ്യേറിയതിനെതിരെ നാട്ടുകാർ നടത്തിയ സമരത്തിനൊപ്പം നിന്നു എന്നതിനാണ് കൌൺസിലർക്കെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ട് പോവുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
udf-valanchery-press-notice-kulamangalam
സമ്പൂർണ ലോക്ക്ഡൌൺ ദിവസം മതിൽ നിർമ്മാണം തുടങ്ങിയത് ദുരൂഹമാണെന്നും കയ്യേറിയ സ്ഥലം തിരിച്ചുപിടിച്ച് കയ്യേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യുഡി‌എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തോട്ടിലുള്ള കല്ല് അടിയന്തിരമായി നീക്കണമെന്നും തോട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കണമെന്നും യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചെയർമാൻ പറശ്ശേരി അസൈനാൻ, കൺ‌വീനർ സലാം വളാഞ്ചേരി തുടങ്ങിയവർ ആവശ്യപ്പെട്ടു.
Summary:udf valanchery municipal committee released a press notice on the accusation against one of its municipal councilors regarding the canal encroachment at kulamangalam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!