HomeNewsLaw & Orderയു അബ്ദുൽ കരിം മലപ്പുറം ജില്ലാ പോലീസ് മേധാവി

യു അബ്ദുൽ കരിം മലപ്പുറം ജില്ലാ പോലീസ് മേധാവി

u-abdul-kareem

യു അബ്ദുൽ കരിം മലപ്പുറം ജില്ലാ പോലീസ് മേധാവി

മലപ്പുറം: എം.എസ്.പി. കമാൻഡന്റ് യു. അബ്ദുൽ കരീമിനെ മലപ്പുറം എസ്.പി.യായി. എം.എസ്.പി.യുടെ ചുമതലയും അദ്ദേഹം വഹിക്കും. ജില്ലാ പൊലീസ‌് മേധാവിയായി മലപ്പുറം സ്വദേശി യു അബ്ദുൾ കരീം ശനിയാഴ‌്ച രാത്രി എട്ടോടെ ചുമതലയേറ്റു. നിലവിൽ ജില്ലാ പൊലീസ‌് മേധാവിയായിരുന്ന ടി നാരായണനെ ഇടുക്കി ജില്ലാ പൊലീസ‌് മേധാവിയായി നിയമിച്ചതോടെയാണ‌് എംഎസ‌്പി കമാൻഡന്റ‌്, കെഎപി നാലാം ബറ്റാലിയന്റെ കമാൻഡന്റ‌് എന്നിവയുടെ ചുമതല വഹിച്ചിരുന്ന അബ്ദുൾ കരീമിനെ ജില്ലാ പൊലീസ‌് മേധാവിയാക്കി നിശ‌്ചയിച്ചത‌്. നേരത്തെയുള്ള ചുമതലകൾ തുടരാനും നിർദേശിച്ചിട്ടുണ്ട‌്. കോഴിക്കോട‌് റൂറൽ എസ‌്പിയായിരുന്ന അബ്ദുൾകരീം കഴിഞ്ഞ മാസമാണ‌് എംഎസ‌്പി കമാൻഡന്റായി മലപ്പുറത്തെത്തുന്നത‌്.
u-abdul-kareem
അങ്ങാടിപ്പുറം ചാത്തോലിക്കുണ്ട‌് സ്വദേശിയാണ‌്. 1987-ൽ തേഞ്ഞിപ്പലം പൊലീസ‌് സ‌്റ്റേഷനിൽ സബ‌് ഇൻസ‌്പെക്ടറായാണ‌് തുടക്കം. തിരൂർ ഡിവൈഎസ‌്പിയായും ഡിസിആർബി, അഡ‌്മിനിസ‌്ട്രേഷൻ ഡിവൈഎസ‌്പി ചുമതലകളും നിർവഹിച്ചു. ഏഴുവർഷത്തോളം ഹജ്ജ‌് സെൽ ഓഫീസറായും കഴിഞ്ഞ വർഷം ഹജ്ജ‌് സ‌്പെഷൽ ഓഫീസറായും സേവനമനുഷ്ടിച്ചു. ഏഴുവർഷം സ‌്റ്റുഡന്റ‌് പൊലീസ‌് കേഡറ്റ‌് ക്യാമ്പ‌് കമാൻഡന്റായും പ്രവർത്തിച്ചു. 2009–-ൽ രാഷ്ട്രപതിയുടെയും 2011–-ൽ മുഖ്യമന്ത്രിയുടെ പൊലീസ‌് മെഡലും കരസ്ഥമാക്കി. പൊലീസ‌് സേനയിലെ നാളിതുവരെയുള്ള അനുഭവസമ്പത്തും മലപ്പുറം സ്വദേശിയായതിന്റെ പരിചയവും ജില്ലയുടെ സമാധാനത്തിനും വികസനത്തിനുമായി പ്രയോജനപ്പെടുത്തുമെന്ന‌് ജില്ലാ പൊലീസ‌് മേധാവി യു അബ്ദുൾ കരീം.
Ads
വിവിധ കാലയളവുകളിലായി 13 വർഷത്തോളം വിവിധ പൊലീസ‌് സ‌്റ്റേഷനുകളിലും ഉയർന്ന പൊലീസ‌് പദവികളിലും ജോലിചെയ‌്തിട്ടുണ്ട‌്. മവോയിസ‌്റ്റ‌് സാന്നിധ്യമുള്ള മലയോര മേഖലയിൽ പൊലീസിന്റെ നിയന്ത്രണത്തിൽ വിവിധ സ‌്ക്വാഡുകൾ സജീവമാണ‌്. മാവോയിസ‌്റ്റ‌് ആശയപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ നിയമത്തിന‌് മുന്നിൽകൊണ്ടുവരും. ജില്ലയിൽ ലഹരിമാഫിയ പിടിമുറുക്കിയിരിക്കുകയാണ‌്. ഡിവൈഎസ‌്പിമാരുടെ നേതൃത്വത്തിലുള്ള സ‌്ക്വാഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നസീമയാണ‌് ഭാര്യ. മക്കൾ: ഷിബില, ഷിനിൽ, സനീത‌്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!