HomeNewsReligionകാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു

കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു

kadampuzha

കാടാമ്പുഴ ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു

മാറാക്കര: കാടാമ്പുഴ ഭഗവതിയുടെ പ്രതിഷ്ഠാദിനമായ വൃശ്ചികത്തിലെ കാർത്തികനാളിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ആഘോഷിച്ചു. ബുധനാഴ്‌ച പുലർച്ചെ മൂന്നിന് ക്ഷേത്രത്തിനകത്തും ക്ഷേത്രമുറ്റത്തെ കൽവിളക്കുകളിലും അമ്പലപരിസരത്തും ക്ഷേത്രജീവനക്കാരും വിശ്വാസികളും നാട്ടുകാരും ചേർന്ന് തൃക്കാർത്തികദീപം തെളിച്ചു. തുടർന്ന് മൂന്നരയ്ക്ക് സോപാനസംഗീതത്തിന്റെ അകമ്പടിയോടെ ഭക്തർക്ക് ദർശനത്തിന് നടതുറന്നു.
kadampuzha
നാലിന് തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ പ്രത്യേക തന്ത്രിപൂജയും കലശപൂജ, നവകം, പഞ്ചഗവ്യം എന്നിവയുമുണ്ടായി. എട്ടിന് വിശേഷാൽ വഴിപാടായ പൂമൂടൽ നടന്നു. പത്തിന് കാടാമ്പുഴ അമ്മയുടെ പിറന്നാളിന്റെ ഭാഗമായുള്ള വിഭവസമൃദ്ധമായ പ്രസാദഊട്ട് തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ പന്തലിൽ പതിനെട്ടായിരം പേർ പ്രസാദഊട്ടിൽ പങ്കെടുത്തു. വൈകുന്നേരം അയ്യപ്പന് പ്രത്യേക ചുറ്റുവിളക്കും മാടമ്പിയാർകാവിൽ വിശേഷാൽവിളക്കും പൂജകളും ഉണ്ടായി.
kadampuzha-temple
പുറത്തെ സ്റ്റേജിൽ രാവിലെ നാമജപം, നാരായണീയപാരായണം, സർവൈശ്വര്യപൂജ എന്നിവയും കലാമണ്ഡലം നന്ദകുമാർ, കലാമണ്ഡലം ശർമിള എന്നിവരുടെ ഓട്ടൻതുള്ളലും ഭജനാർച്ചന, ശാസ്ത്രീയ നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി. രാത്രി എട്ടിന് ദേവഗാന്ധാരം എന്ന നൃത്തസംഗീത നാടകം അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!