HomeNewsInaugurationവളാഞ്ചേരിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു

വളാഞ്ചേരിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു

traffic-light-valanchery

വളാഞ്ചേരിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു

വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരി ജങ്ഷനിൽ സമയക്രമീകരണത്തോടു കൂടിയുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനമായ മാജിക് ക്രിയേഷൻെറ സഹകരണത്തോടെ വളാഞ്ചേരി നഗരസഭയും, പൊലീസും സംയുക്തമായാണ് സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചത്. വളാഞ്ചേരി ടൗൺ. കോഴിക്കോട്, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിലേക്ക് തിരിയുന്ന പ്രധാന ജങ്ഷനായ വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾ മണിക്കൂറകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. കോഴിക്കോട്, തൃശൂർ റോഡുകളിൽ 45 സെക്കൻ്റും, പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിൽ 30 സെക്കൻ്റും വരുന്ന രീതിയിലാണ് ടൈമർ ക്രമീകരിച്ചിരിക്കുന്നത്.
traffic-light-valanchery
നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ
റൂബി ഖാലിദ്, മുജീബ് വലാസി, കൗൺസിലർ ഇ.പി. അച്യുതൻ, എസ്.ഐ. മുഹമ്മദ് റഫീഖ്, പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, വി.പി.എം സാലിഹ്, തൗഫീഖ് പാറമ്മൽ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!