HomeNewsTrafficAlertഎറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം

എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം

nedumbasser-cial

എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തി. ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്ഷന്‍, വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി ജങ്ഷന്‍, ബി ഒ ടി ഈസ്റ്റ്, ഐലന്‍ഡ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജങ്ഷന്‍, രവിപുരം എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവുമുണ്ടാകും.
narendra-modi
ഇന്ന് കണ്ടെയ്‌നര്‍ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടം മുതല്‍ ബാനര്‍ജി റോഡ്, എം ജി റോഡ്, ബി ഒ ടി ഈസ്റ്റ് വരെയും ഉച്ചയ്ക്ക് ഒന്നു വരെ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളുമുണ്ടാകും. ഈ സമയങ്ങളില്‍ മേല്‍പ്പറഞ്ഞ റോഡുകളിലൂടെ പോകേണ്ടവര്‍ യാത്രാസമയം ക്രമീകരിക്കേണ്ടതും പ്രധാനമന്ത്രി കടന്നുപോകുന്ന റൂട്ടില്‍നിന്നു മറ്റു സ്ഥലങ്ങളിലേക്കു സഞ്ചരിക്കേണ്ടവര്‍ യാത്ര മുന്‍കൂട്ടി ക്രമപ്പെടുത്തേണ്ടതുമാണെന്നു പൊലീസ് നിര്‍ദേശിച്ചു. എറണാകുളം നഗരത്തില്‍നിന്നു പശ്ചിമ കൊച്ചിയിലേക്കു പോകേണ്ട ചെറുവാഹനങ്ങള്‍ക്കു വൈപ്പിന്‍ ജങ്കാര്‍ സര്‍വിസ് ഉപയോഗപ്പെടുത്താം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളില്‍ താമസിക്കുന്നവര്‍ നിയന്ത്രണ സമയത്ത് വാഹനങ്ങള്‍ റോഡിലിറക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
nedumbasser-cial
നെടുമ്പാശേരി വിമാനത്താവളത്തിന്റെ പരിസരം, കാലടി മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച വൈകിട്ടു മൂന്നു മുതല്‍ എട്ടു വരെ വിമാനത്താവളത്തിന്റെ പരിസരത്തിലും കാലടി മേഖലയിലുമായിരിക്കും നിയന്ത്രണങ്ങള്‍. ദേശീയപാത 544 അത്താണി ജങ്ഷൻ മുതല്‍ കാലടി മറ്റൂരിസ് എംസി റോഡ് വരെ വിമാനത്താവളത്തിന്റെ മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിക്കും. വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ട് വരെ വിമാനത്താവളത്തിന്റെ പരിസരത്ത് മാത്രവും നിയന്ത്രണമുണ്ടായിരിക്കും. യാത്രകള്‍ക്കായി വിമാനത്താളത്തിലേക്ക് എത്തുന്നവര്‍ ഇതനുസരിച്ച് സമയം ക്രമീകരിച്ച് വേണം എത്താനെന്ന് റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!