HomeNewsIncidentsമതിയായ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഓരോ സ്റ്റേഷനിലും ഇറക്കിവിട്ടു; അമ്മയുടെ മടിയിൽ കിടന്ന് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മതിയായ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഓരോ സ്റ്റേഷനിലും ഇറക്കിവിട്ടു; അമ്മയുടെ മടിയിൽ കിടന്ന് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

kuttippuram

മതിയായ ടിക്കറ്റില്ലെന്ന് പറഞ്ഞ് ഓരോ സ്റ്റേഷനിലും ഇറക്കിവിട്ടു; അമ്മയുടെ മടിയിൽ കിടന്ന് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം: കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരിക്ക് മാതാവിന്റെ മടിയിൽ ദാരുണാന്ത്യം. കണ്ണൂർ ഇരിക്കൂർ കെ.സി ഹൗസിൽ ഷമീർ – സുമയ്യ ദമ്പതികളുടെ മകൾ മറിയമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മരിച്ചത്. വൈദ്യസഹായത്തിനും സീറ്റിനും വേണ്ടി അഭ്യർത്ഥിച്ചിട്ടും അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ടിക്കറ്റ് പരിശോധകർ ഓരോ സ്‌റ്റേഷനിലും ക്രൂരമായി ഇറക്കിവിട്ടതായും മാതാപിതാക്കൾ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിലാണ് മനുഷ്യ മനസിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ഒരുമാസം മുമ്പാണ് മറിയത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ പനി ബാധിച്ചതിനെ തുടർന്ന് നാട്ടിൽ തന്നെയുള്ള ആശുപത്രിയിൽ കാണിച്ചു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായിരുന്നു നിർദ്ദേശം. റെയിൽവേ സ്‌റ്റേഷനിൽ ചെന്നപ്പോൾ ജനറൽ ടിക്കറ്റാണ് ലഭിച്ചത്. ജനറൽ കോച്ചിൽ കുട്ടിയെ കൊണ്ടുപോകുന്നത് അപകടമാണെന്നത് കൊണ്ട് സ്ലീപ്പർ കോച്ചിൽ കയറി. എന്നാൽ മതിയായ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് പരിശോധകർ ഓരോ സ്‌റ്റേഷനിലും ഇറക്കിവിട്ടു. ഒടുവിൽ ഗത്യന്തരമില്ലാതെ സുമയ്യ ലേഡീസ് കംപാർട്ട്മെന്റിലും ബഷീർ ജനറൽ കോച്ചിലും കയറി.
kuttippuram
അതേസമയം, ട്രെയിൻ കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി. റെയിൽവേ പൊലീസ് വന്ന് അന്വേഷിക്കുമ്പോൾ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ട്രെയിനിൽ കോച്ചുകളിൽ നിന്നും കോച്ചുകളിലേക്കുള്ള അലച്ചിൽ കാരണമാകാം കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് ഡോക്‌ടർമാരുടെ സംശയം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!