HomeNewsFestivalsദേവിയുടെ തിടമ്പേറ്റാൻ ഉത്സവകേരളത്തിലെ ചക്രവർത്തി പത്താം പൂര ദിവസം അങ്ങാടിപ്പുറത്തേക്ക് വരുന്നു

ദേവിയുടെ തിടമ്പേറ്റാൻ ഉത്സവകേരളത്തിലെ ചക്രവർത്തി പത്താം പൂര ദിവസം അങ്ങാടിപ്പുറത്തേക്ക് വരുന്നു

ramachandran-elephant

ദേവിയുടെ തിടമ്പേറ്റാൻ ഉത്സവകേരളത്തിലെ ചക്രവർത്തി പത്താം പൂര ദിവസം അങ്ങാടിപ്പുറത്തേക്ക് വരുന്നു

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് പൂരത്തിന്റെ പള്ളിവേട്ട എഴുന്നള്ളിപ്പില്‍ ഭഗവതിയുടെ തിടമ്പേറ്റുന്നത് തലപ്പൊക്കമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഏപ്രിൽ 2, 2018 തിങ്കളാഴ്ചയാണ് പത്താംപൂരം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തലയെടുപ്പുകൊണ്ട് ഏഷ്യയിലെ തന്നെ വലിയ ആനയായി അറിയപ്പെടുന്നു.
ramachandran-elephant
1964 ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടിപ്രസാദ് എന്നായിരുന്ന് പേര്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങിയപ്പോൾ ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.
317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, ആനച്ചന്തം എന്തെന്ന് ചൂണ്ടിക്കാണിക്കാവുന്ന മട്ടിലുള്ള നടത്തം ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് രാമചന്ദ്രന്റെ പ്രത്യേകത.ramachandran-elephant
വലതുകണ്ണിന്റെ കാഴ്ചയ്ക്ക് ഒരല്പം മങ്ങലുള്ളതിനാല്‍ രാമചന്ദ്രന് പേടിയൊരല്പം കൂടുതലുമാണ്. ഇതുമൂലം പാപ്പാന്മാർ ഇരുകൊമ്പിലും പിടിച്ചേ രാമചന്ദ്രനെ എഴുന്നള്ളത്തിന് കൊണ്ടുവരൂ.52 നടുത്ത് മാത്രം പ്രായമുള്ള രാമചന്ദ്രന് ഗജരാജകേസരി, ഗജസാമ്രാട്ട്, ഗജചക്രവര്‍ത്തി തുടങ്ങി ഒട്ടേറെ ബഹുമതികളും കിട്ടിയിട്ടുണ്ട്.അങ്ങാടിപ്പുറത്തെ ആനപ്രേമി കൂട്ടായ്മയാണ് അമ്മയുടെ തിടമ്പിനെ ഏറ്റവും ഉയരത്തിലേറ്റാന്‍ രാമചന്ദ്രനെ ക്ഷേത്രസന്നിധിയിലെത്തിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!